ബാസ്‌ക്കറ്റ്‌ബോള്‍ താരം കോബി ബ്രയന്റെ സ്മരണക്കായി നിര്‍മിച്ച മാമ്പ എഡിഷന്‍ വെസ്പ ലേലത്തിന്


സ്‌കൂട്ടറിന്റെ വശങ്ങളില്‍ വെസ്പ ബാഡ്ജിങ്ങിന് പകരം അതേ ലെറ്ററില്‍ മാമ്പ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Image Courtesy: NDTV Car and Bike

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ബാസ്‌ക്കറ്റ്‌ബോള്‍ താരം കോബി ബ്രയന്റെ സ്മരണക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വെസ്പ പ്രൈമവേര50 സ്‌കൂട്ടര്‍ ലേലം ചെയ്യുന്നു. ബാസ്‌കറ്റ്‌ബോള്‍ സെന്റര്‍ ഓഫ് ഒപ്ലേഡനിലെ വനിത ബാസ്‌കറ്റ്‌ബോള്‍ താരങ്ങളെ സഹായിക്കുന്നതിനായാണ് ബ്രെയന്റെ ഓര്‍മയ്ക്കായി നിര്‍മിച്ച വെസ്പയുടെ സ്‌കൂട്ടര്‍ ലേലം ചെയ്യുന്നത്.

ജര്‍മന്‍ സ്‌നീക്കറും സ്ട്രീറ്റ്‌വെയര്‍ വ്യവസായിയുമായ കിക്‌സാണ് കോബി ബ്രെയന്റ് എഡിഷന്‍ സ്‌കൂട്ടര്‍ കമ്മീഷന്‍ ചെയ്തത്. മാമ്പ എഡിഷന്‍ എന്നാണ് ഈ സ്‌കൂട്ടറിന് പേര് നല്‍കിയിരിക്കുന്നത്. കിക്‌സിനൊപ്പം ഡബ്ല്യുഎന്‍ബിഎ പ്ലെയറും എല്‍എ സ്പാര്‍ക്‌സ് സെന്റര്‍ മാരി ഗുലിച്ചും ചേര്‍ന്നാണ് ഈ മാമ്പ എഡിഷന്‍ സ്‌കൂട്ടര്‍ ലേലത്തിനെത്തിച്ചിരിക്കുന്നത്.

കറുപ്പ് നിറത്തിലാണ് മാമ്പ എഡിഷന്‍ വെസ്പ പ്രൈമവേര ഒരുങ്ങിയിരിക്കുന്നത്. ഇതില്‍ പര്‍പ്പിള്‍, ഗോള്‍ഡ് നിറങ്ങളില്‍ സ്ട്രിപ്പുകള്‍ നല്‍കിയാണ് മോടിപിടിപ്പിച്ചിരിക്കുന്നത്. ബൈക്കിന്റെ രണ്ട് വശങ്ങളിലുമായി എട്ട്, 24 എന്നീ നമ്പറുകള്‍ അലേഖനം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, ബ്രെയന്റെ കരിയറിലെ ഹൈലൈറ്റുകള്‍ ഈ സ്‌കൂട്ടറിന്റെ മുന്നിലും നല്‍കിയിട്ടുണ്ട്.

സ്‌കൂട്ടറിന്റെ വശങ്ങളില്‍ വെസ്പ ബാഡ്ജിങ്ങിന് പകരം അതേ ലെറ്ററില്‍ മാമ്പ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഈ സ്‌കൂട്ടറിലെ ഫ്‌ളോര്‍ ബോര്‍ഡില്‍ ബ്രെയന്റെ ഉദ്ധരണിയായ ടീമില്‍ ഞാന്‍ എന്നതില്ല, പക്ഷെ, മോഫോയില്‍ M-E ഉണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്നിലെ പിയാജിയോ ലോഗോയുടെ സ്ഥാനത്ത് കെ.ബി എന്നാണ് നല്‍കിയിട്ടുള്ളത്.

ഇ-ബേ ജര്‍മനിയിലാണ് ഈ സ്‌കൂട്ടറിന്റെ ലേലം നടക്കുന്നത്. നിലവില്‍ ഇന്ത്യന്‍ രൂപ 5.45 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ലേലതുക. ഓ്ഗസ്റ്റ് 31 വരെയാണ് ലേലത്തിനുള്ള അവസരം ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ നാനാഭാഗങ്ങളിലുള്ള ബ്രെയന്റെ ആരാധകര്‍ ലേലത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സൂചനകള്‍.

Content Highlights: Basket Ball Player Kobe Bryant Tribute Mamba Edition Vespa To Be Auctioned


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented