ന്ത്യന്‍ നിരത്തുകളോട് വൈകാരിക ബന്ധമുള്ള സ്‌കൂട്ടറായിരുന്നു ബജാജിന്റെ ചേതക്. നിരത്തുകളില്‍ നിന്ന് പതിയെ അപ്രത്യക്ഷമായി തുടങ്ങിയ ഈ സ്‌കൂട്ടറിന്റെ പേരില്‍ തന്നെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാനാണ് ബജാജ് അര്‍ബനൈറ്റ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബജാജ് അര്‍ബനൈറ്റ് എന്ന മേല്‍വിലാസത്തിലായിരിക്കും ബജാജ് ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും ഇന്ത്യന്‍ നിരത്തിലെത്തുക. ഇവരുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മുമ്പ് പല ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

ജര്‍മന്‍ ഇലക്ട്രിക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായി ബോഷുമായി സഹകരിച്ചാണ് ബജാജ് അര്‍ബനൈറ്റ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരത്തിലെത്താനൊരുങ്ങുന്ന ഈ സ്‌കൂട്ടറിന് 1.1 ലക്ഷം രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ നിരത്തിലുള്ള ഇരുചക്ര വാഹനങ്ങളില്‍ നിന്നും തികച്ചും വേറിട്ട ഡിസൈനിലുള്ള വാഹനങ്ങള്‍ പുറത്തിക്കാനാണ് ബജാജ് ശ്രമിക്കുന്നത്. ഇതിന് പുറമെ, പ്രകൃതി സൗഹാര്‍ദ ഊര്‍ജമായിരിക്കും ഈ വാഹനത്തിന് കരുത്ത് പകരുകയെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. 

ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് എന്നിവയാണ് ഇലക്ട്രിക് ചേതക് ഉറപ്പുനല്‍കുന്ന ഫീച്ചറുകള്‍.

കമ്മ്യൂട്ടര്‍ ബൈക്കുകളും പെര്‍ഫോമന്‍സ് ബൈക്കുകളും കരുത്തേറിയ സ്‌കൂട്ടറുകളും ബജാജിന്റെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണിയില്‍ അണിനിരത്തുമെന്നാണ് വിവരം. 2020-ഓടെ ഇലക്ട്രിക് ബൈക്കുകളുടെ നിര കൂടുതല്‍ വിപുലമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

Content Highlights: Bajaj Urbanite’s First Electric Scooter To Be Called Chetak