ജാജ് പള്‍സര്‍ നിരയില്‍ ഏറ്റവും വേഗമേറിയ മോട്ടോര്‍സൈക്കിള്‍ എന്ന വിശേഷണം സ്വന്തമാക്കിയെത്തിയ മോഡലാണ് പള്‍സര്‍ ആര്‍എസ്200. സ്‌പോര്‍ട്‌സ് ബൈക്കിന്റെ തലയെടുപ്പോടെ നിരത്തുകളില്‍ കുതിക്കുന്ന ഈ ബൈക്കിന് ഇനി ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ കരുത്തേകും.

ബിഎസ്-6 എന്‍ജിനിലെത്തിയ പള്‍സര്‍ ആര്‍എസ്200-ന് 1.45 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില. അതായത് ബിഎസ്-4 മോഡലിനെക്കാള്‍ 3000 രൂപ വില ഉയര്‍ന്നിട്ടുണ്ട്. മെക്കാനിക്കലായ ചില മാറ്റങ്ങള്‍ ഈ ബൈക്കില്‍ വരുത്തിയിട്ടുണ്ടെങ്കിലും ഡിസൈനില്‍ നിര്‍മാതാക്കള്‍ കൈവച്ചിട്ടില്ല.

ബിഎസ്-6 നിലവാരത്തിലുള്ള 199.5 സിസി ഡിടിഎസ്-ഐ എന്‍ജിനാണ് ആര്‍എസ്200-ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 24 ബിഎച്ച്പി പവറും 18.7 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡാണ് ട്രാന്‍സ്മിഷന്‍. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കൂമാണ് സുഖയാത്ര ഒരുക്കുന്നത്. 

എച്ച് ഡി ഫോക്കസ് ട്വിന്‍ പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, സ്‌റ്റൈലിഷ് ഫ്രണ്ട് ഫെയറിങ്, എല്‍ഇഡി ഡിആര്‍എല്‍,  സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തുടങ്ങിയവയാണ് ബൈക്കിന് മസ്‌ക്കുലര്‍ രൂപഭംഗി നല്‍കുന്നത്. ഇതിനൊപ്പം കൂടുതല്‍ സ്റ്റൈലിഷാകാന്‍ പുതിയ ഗ്രാഫിക് ഡിസൈനുകളും പള്‍സര്‍ ആര്‍എസ്200-ല്‍ നല്‍കിയിട്ടുണ്ട്.

Content Highlights: Bajaj Pulsar RS200 BS6 Engine Model Launched; Price 1.45 Lakhs