ജാജിന്റെ സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കായ എന്‍എസ്-160 യുടെ എബിഎസ് മോഡല്‍ വൈകാതെ നിരത്തിലെത്തും. സിംഗിള്‍ ചാനല്‍ എബിഎസ് സംവിധാനമാണ് ഈ വാഹനത്തിന് സുരക്ഷയൊരുക്കുന്നതെന്നാണ് സൂചന. 

ഇന്ത്യയിലെ വാഹനങ്ങളിലെ സുരക്ഷ മാനദണ്ഡങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 125 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള വാഹനങ്ങളില്‍ എബിഎസ് ബ്രേക്കിങ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് പള്‍സര്‍ എന്‍എസ്160-യില്‍ എബിഎസ് നല്‍കുന്നത്. 

ബജാജ് കുടുംബത്തിലെ തലമുതിര്‍ന്ന പള്‍സര്‍ NS 200-നോട് ചേര്‍ന്നു നില്‍ക്കുന്ന രൂപമാണ് വാഹനത്തിനുള്ളത്. 135 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. മുന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണ് സുരക്ഷയൊരുക്കുക. 

160.3 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ പരമാവധി 8500 ആര്‍പിഎമ്മില്‍ 15.2 ബിഎച്ച്പി കരുത്തും പരമാവധി 6500 ആര്‍പിഎമ്മില്‍ 14.6 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡാണ് ഗിയര്‍ബോക്സ്.

ഡല്‍ഹിയില്‍ 82,624 രൂപയാണ് എന്‍എസ് എന്‍എസ്160-യുടെ വില. സുസുക്കി ജിക്സര്‍, ഹോണ്ട സിബി ഹോര്‍ണറ്റ് 160 ഞ, ടിവിഎസ് അപ്പാച്ചെ RTR 160, യമഹ FZ-S എന്നിവയാണ് ഈ ബൈക്കിന്റെ പ്രധാന എതിരാളികള്‍.

Content Highlights: Bajaj Pulsar NS160 ABS coming soon