റ്റനോട്ടത്തില്‍ മുന്‍തലമുറ സുസുക്കി ഹയാബുസ തന്നെ, എന്നാല്‍ ഇതാള് നമ്മുടെ പാവം ബജാജ് പള്‍സര്‍ 180 ആണ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈക്ക് മോഡിഫിക്കേഷന്‍ സ്ഥാപനമായ ജിഎം കസ്റ്റംസാണ് ബജാജ് പള്‍സറിനെ ഈ രൂപത്തില്‍ ഹയാബുസയാക്കി മാറ്റിയത്. 

Suzuki Hayabusa

പഴയ ഹയാബുസയുടെ ബോഡി കിറ്റ്, സ്‌പെയര്‍ പാര്‍ട്ട്‌സ് എന്നിവ ഉപയോഗിച്ചാണ് പള്‍സറിന്റെ മുഖഭാവം ആകെമൊത്തം അഴിച്ചുപണിതത്. പൂര്‍ണതയ്ക്കായി പള്‍സറിന്റെ വില്‍ബേസിലും ജിഎം കസ്റ്റംസ് മാറ്റംവരുത്തിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയോളം ചിലവഴിച്ചാണ് മോഡിഫിക്കേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത്. 

രൂപം മാറിയെങ്കിലും പള്‍സറിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. 17 ബിഎച്ച്പി പവറും 14 എന്‍എം ടോര്‍ക്കുമേകുന്ന 178.6 സിസി എന്‍ജിനാണ് മോഡിഫൈഡ് പള്‍സറിന് കരുത്തേകുക. അതേസമയം സാക്ഷാല്‍ ഹയാബുസയില്‍ 197 ബിഎച്ച്പി പവറും 155 എന്‍എം ടോര്‍ക്കുമേകുന്ന 1340 സിസി ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് സുസുക്കി നല്‍കിയിട്ടുള്ളത്. 

നേരത്തെ ഹീറോ കരിഷ്മ മോഡലും ജിഎം കസ്റ്റംസ് ഇത്തരത്തില്‍ മോഡിഫൈ ചെയ്ത് ഹയാബുസയാക്കി മാറ്റിയിരുന്നു. 

Suzuki Hayabusa

Photos; GM Custom Facebook Page

Content Highlights; Bajaj Pulsar modified to look like old Suzuki Hayabusa