ജാജ് പുതിയ പള്‍സര്‍ 125 നിയോണ്‍ പുറത്തിറക്കി. പള്‍സര്‍ നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണിത്. പള്‍സര്‍ 125 നിയോണ്‍ ഡ്രം ബ്രേക്കിന് 64,000 രൂപയും ഡിസക് ബ്രേക്ക് വേരിയന്റിന് 66,618 രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. നേരത്തെ വിപണിയിലുള്ള 150 സിസി പള്‍സര്‍ 150 നിയോണിന് സമാനമാണ് പുതിയ 125 സിസി പള്‍സര്‍ 125 നിയോണ്‍. 

ടാങ്കിലെ പള്‍സര്‍ ലോഗോ, ഗ്രാബ് റെയില്‍, വീല്‍, സൈഡ് പാനല്‍, ഹെഡ്‌ലൈറ്റിന് മുകളില്‍ എന്നിവിടങ്ങളില്‍ നിയോണ്‍ ഹൈലൈറ്റ്  അഡീഷ്ണലായി ഇടംപിടിച്ചിട്ടുണ്ട്. രൂപത്തില്‍ മറ്റു മാറ്റങ്ങളൊന്നുമില്ല. മാറ്റ് ബ്ലാക്കില്‍ നിയോണ്‍ ബ്ലൂ, സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളിലാണ് പള്‍സര്‍ 125 നിയോണ്‍ ലഭ്യമാവുക. 2055 എംഎം നീളവും 755 എംഎം വീതിയും 1060 എംഎം ഉയരവും 1320 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 140 കിലോഗ്രാമാണ് ആകെ ഭാരം. 

124.4 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 12 പിഎസ് പവറും 11 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഗ്യാസ് ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 170 എംഎം ഡ്രം ബ്രേക്കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണ്. ഡിസ്‌ക് വേരിയന്റില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കാണ് മുന്നിലുള്ളത്. അധിക സുരക്ഷയ്ക്കായി കോംബി ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. 

Content Highlights; bajaj pulsar 125 neon launched, new pulsar 125 neon, pulsar 125 neon features, Most affordable Pulsar, pulsar 125 neon price