ബിഎസ്-6 എന്‍ജിനില്‍ ബജാജ് പ്ലാറ്റിന 110 എച്ച്-ഗിയര്‍; വില 59,802 രൂപ


കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ബജാജിന്റെ 100-110 സിസി ബൈക്ക് ശ്രേണിയിലെ ടോപ്പ് സെല്ലിങ്ങ് വാഹനമാണ് പ്ലാറ്റിന.

-

ന്ത്യന്‍ വാഹനനിര്‍മാതാക്കളായ ബജാജിന്റെ മോട്ടോര്‍ സൈക്കിള്‍ ശ്രേണിയിലെ ഏറ്റവും കുഞ്ഞന്‍ ബൈക്കായ പ്ലാറ്റിന 110 എച്ച്-ഗിയര്‍ ബൈക്കിന്റെ ബിഎസ്-6 എന്‍ജിന്‍ പതിപ്പ് അവതരിപ്പിച്ചു. ഡിസ്‌ക് ബ്രേക്ക് വേരിയന്റില്‍ മാത്രമെത്തുന്ന ഈ ബൈക്കിന് 59,802 രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില. മുമ്പുണ്ടായിരുന്ന ഡ്രം ബ്രേക്ക് പതിപ്പിന്റെ ഉത്പാദനം അവസാനിപ്പിച്ചിരുന്നു.

115 സിസി എന്‍ജിനൊപ്പം അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ് നല്‍കിയാണ് പ്ലാറ്റിന 110 എച്ച്-ഗിയര്‍ എന്ന പതിപ്പ് എത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ബജാജിന്റെ 100-110 സിസി ബൈക്ക് ശ്രേണിയിലെ ടോപ്പ് സെല്ലിങ്ങ് വാഹനമാണ് പ്ലാറ്റിന. എന്നാല്‍, മുമ്പുണ്ടായിരുന്ന 102 സിസി എന്‍ജിനില്‍ നിന്ന് അടുത്തിടെയാണ് കൂടുതല്‍ കരുത്തേറിയ 115 സിസി എന്‍ജിന്‍ പ്ലാറ്റിനയില്‍ സ്ഥാനം പിടിച്ചത്.

അഞ്ച് ഗിയറുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും നാല് ഗിയര്‍ബൈക്കുകളുടെ മാതൃകയിലുള്ള ഗിയര്‍ ഷിഫ്റ്റ് സംവിധാനമാണ് ഇതില്‍ നല്‍കിയിരുന്നത്. എച്ച്-ഗിയറിലെ എച്ച് ഹാപ്പ് ആന്‍ഡ് ഹൈവേ എന്നാണെന്നായിരിക്കും ബജാജ് അറിയിച്ചിരുന്നത്. അഞ്ചാം ഗിയറുമെത്തിയതോടെ ഈ ബൈക്കിന്റെ കരുത്തിനൊപ്പം കാര്യക്ഷമതയും ഉയര്‍ന്നിട്ടുണ്ടെന്നാണ് ബജാജ് അവകാശപ്പെട്ടിരുന്നത്.

ഡിസൈനില്‍ കാര്യമായ മറ്റം വരുത്താതെയാണ് പ്ലാറ്റിനയുടെ ബിഎസ്-6 പതിപ്പ് എത്തിച്ചിരിക്കുന്നത്. ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ക്കൊപ്പം സ്റ്റൈലിഷായുള്ള ഗ്രാഫിക്‌സ് പ്ലാറ്റിനയില്‍ നല്‍കിയിട്ടുണ്ട്. വിശാലമായ സിംഗിള്‍ സീറ്റ്, ബ്ലാക്ക് ഗ്രാബ് റെയില്‍, ബ്ലാക്ക് ഫിനീഷിങ്ങിലുള്ള അലോയി വീല്‍ എന്നിവയാണ് പ്ലാറ്റിനയെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നത്.

മുമ്പുണ്ടായിരുന്ന ഡ്രം ബ്രേക്ക് സംവിധാനത്തില്‍ നിന്ന് മാറി ഡിസ്‌ക് ബ്രേക്കാണ് പുതിയ പ്ലാറ്റിനയില്‍ സുരക്ഷയൊരുക്കുന്നത്. ആന്റി സ്‌കിഡ് ബ്രേക്കിങ് സിസ്റ്റത്തില്‍ 240 എംഎം ഡിസ്‌കാണ് ബ്രേക്കിങ്ങ് നിര്‍വഹിക്കുന്നത്. 115 സിസി എന്‍ജിനാണ് പ്ലാറ്റിനയ്ക്ക് കരുത്ത് പകരുന്നത്. 8.6 ബിഎച്ച്പി പവറും 9.81 എല്‍എം ടോര്‍ക്കുമാണ് പ്ലാറ്റിന 110 ഉത്പാദിപ്പിക്കുന്നത്.

Content Highlights: Bajaj Platina 110 H- Gear BS6 Engine Model Launched

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented