ഇന്ത്യയില്‍ ഉത്പാദനം പത്തുലക്ഷം പിന്നിട്ട് കെ.ടി.എം; ഇലക്ട്രിക്ക് ബൈക്ക് ഉടനെത്തും


പുണെയിലെ ചകനിലുള്ള ബജാജ് ഓട്ടോനിർമാണശാലയിൽ കെ.ടി.എമ്മിന്റെ പത്തുലക്ഷം തികയുന്ന കെ.ടി.എം. അഡ്വഞ്ചർ 390 ബൈക്ക് പിയറർ മൊബിലിറ്റി എ.ജി.യുടെ സി.ഇ.ഒ. സ്റ്റെഫാൻ പിയററും ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടർ രാജീവ് ബജാജും ചേർന്ന് പുറത്തിറക്കുന്നു. കെ.ടി.എം. ഡിസൈനർ ജെറാൾഡ് കിസ്‌ക സമീപം

സ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് ബ്രാന്‍ഡായ കെ.ടി.എം. ഇന്ത്യയില്‍ ഉത്പാദനം പത്തുലക്ഷം പിന്നിട്ടു. പത്തുലക്ഷം യൂണിറ്റ് തികയുന്ന കെ.ടി.എം. അഡ്വഞ്ചര്‍ 390 ബൈക്ക്, കെ.ടി.എം. മാതൃകമ്പനിയായ പിയറര്‍ മൊബിലിറ്റി എ.ജി. സി.ഇ.ഒ. സ്റ്റെഫാന്‍ പിയററും ബജാജ് ഓട്ടോ എം.ഡി.യും സി.ഇ.ഒ.യുമായ രാജീവ് ബജാജും ചേര്‍ന്ന് പുറത്തിറക്കി.

ബജാജ് ഓട്ടോയുടെ പുണെ ചകനിലെ നിര്‍മാണശാലയിലായിരുന്നു ചടങ്ങ്. കെ.ടി.എം. ഡിസൈനര്‍ ജെറാള്‍ഡ് കിസ്‌ക പങ്കെടുത്തു. 2007ലാണ് ഇരുകമ്പനികളും തമ്മില്‍ സഹകരിക്കാന്‍ ധാരണയായത്. ഇതനുസരിച്ച് 2012 ല്‍ ആദ്യ വാഹനം പുറത്തിറക്കി.

2019ല്‍ ഉത്പാദനം അഞ്ചുലക്ഷം തികച്ചു. പിന്നീടുള്ള മൂന്നുവര്‍ഷംകൊണ്ട് അടുത്ത അഞ്ചുലക്ഷവും കടന്ന് സുപ്രധാനനേട്ടം കുറിക്കാന്‍ കമ്പനിക്കുകഴിഞ്ഞതായി രാജീവ് ബജാജ്, സ്റ്റെഫാന്‍ പിയറര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കെ.ടി.എം. മോട്ടോര്‍സൈക്കിളില്‍ പകുതിയോളം കയറ്റുമതിയാണ്.

പങ്കാളിത്തം വൈദ്യുതവാഹനങ്ങളിലേക്കും

കെ.ടി.എമ്മുമായുള്ള പങ്കാളിത്തം വൈകാതെ വൈദ്യുതവാഹനങ്ങളിലേക്കും പുതുതലമുറ സാങ്കേതികവിദ്യകളിലേക്കും കടക്കുമെന്ന് രാജീവ് ബജാജ് പറഞ്ഞു. മലിനീകരണമില്ലാത്ത എക്‌സ്‌ഹോസ്റ്റ് സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് സ്റ്റെഫാന്‍ പിയറര്‍ അറിയിച്ചു.

ഇലക്ട്രിക് ചേതക്കിന്റെ പ്ലാറ്റ്‌ഫോമില്‍ നഗരഗതാഗതത്തിനുള്ള വൈദ്യുതിയിലോടുന്ന ചെറുബൈക്കുകള്‍ ഇരുകമ്പനികളും ചേര്‍ന്ന് പുറത്തിറക്കും. യൂറോപ്യന്‍ വിപണിയില്‍ ഇതവതരിപ്പിക്കും. ഇതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 48 വോള്‍ട്ട് ബാറ്ററി വികസിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ മുന്നേറുകയാണ്.

Content Highlights: Bajaj-KTM partnership crosses 1 million unit production milestone


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented