
Image Courtesy: RushLane
ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജിന്റെ ബൈക്ക് നിരയില്‍ ഏറ്റവും കരുത്തനായിരുന്ന ഡോമിനാറിന്റെ കുഞ്ഞന്‍ വരുന്നു. 400 സിസിയില്‍ എത്തിയിരുന്ന ഡോമിനാറിന്റെ 250 സിസി പതിപ്പാണ് നിരത്തുകളിലെത്താനൊരുങ്ങിയിരിക്കുന്നത്. വരവിന് മുന്നോടിയായുള്ള പരീക്ഷണത്തിലാണ് ഈ വാഹനം.
മസ്കുലര്‍ ഭാവമായിരുന്നു ഡോമിനാര്‍ 400 ഉണ്ടായിരുന്നതെങ്കില്‍ 250 സിസി ഡോമിനാര്‍ ലുക്കിലും അല്‍പ്പം കുഞ്ഞനാണ്. മുന്‍ഗാമിയായ ഡോറിനാറിന്റെ ഡിസൈനില്‍ വീതി കുറഞ്ഞ ടയറുകളും വലിപ്പം കുറഞ്ഞ ഡിസ്ക് ബ്രേക്കും ചെയിന്‍ കവറുമാണ് ഈ ബൈക്കിലുള്ളത്.
ഹാലജന്‍ ഹെഡ്ലാമ്പുകളും ഇരട്ട പാനലില്‍ നിര്‍മിച്ച ബാക്ക് എല്‍ഇഡി ലൈറ്റും, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും, സ്പോര്‍ട്ടി ഭാവം നല്കുന്ന ട്വിന്‍ എക്സ്ഹോസ്റ്റ് പൈപ്പുകളും, വലിയ പെട്രോള്‍ ടാങ്കും ഡോമിനാര്‍ 400-ല്‍ നിന്ന് പറിച്ചുനട്ടവയാണ്.
സുഖപ്രദമായ യാത്ര ഒരുക്കുന്നതിനായി പിന്നില്‍ പുതിയ മോണോഷോക്ക് സസ്പെന്‍ഷനാണ് ഈ ബൈക്കില്‍ ഒരുക്കുന്നത്. മുന്നില്‍ സാധാരണ സാധാരണ ടെലിസ്കോപിക് സസ്പെന്ഷന് പകരം അപ്സൈഡ് ഡൗണ്‍ സസ്പെന്ഷന് സ്ഥാനം പിടിക്കും.
കെടിഎം ഡ്യുക്ക് 250-ല്‍ നല്‍കിയിട്ടുള്ള എന്‍ജിനായിരിക്കും ഈ ബൈക്കിലും നല്‍കുക. കെടിഎം ഡ്യൂക്ക് 200, ഹോണ്ട സിബിആര്‍ 250, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, മഹീന്ദ്ര മോജോ ബൈക്കുകളാകും നിരത്തില്‍ ഡോമിനാര്‍ 250-യുടെ മുഖ്യ എതിരാളികള്‍.
വിലയുടെ കാര്യത്തില്‍ ഡോമിനാര്‍ 400-നും പള്‍സര്‍ ആര്‍എസ് 200-നും ഇടയിലായിരിക്കും ഡോമിനാര്‍ 250-യുടെ സ്ഥാനം. ഡോമിനാര്‍ 400-ന് 1.9 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
Content Highlights: Bajaj Dominar 250 Spied On Test Run
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..