ജാജിന്റെ ഇലക്ട്രിക് സ്‌കൂട്ടറായ ചേതക്കിന്റെ ബുക്കിങ്ങ് കഴിഞ്ഞ ദിവസമാണ് ക്ലോസ് ചെയ്തത്. ഇതിനുപിന്നാലെ ഇലക്ട്രിക് ചേതക്കിന്റെ വില കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. പ്രീമിയം, അര്‍ബണ്‍ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഈ സ്‌കൂട്ടറിന് യഥാക്രമം 27,620 രൂപയും 24,620 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ വില അനുസരിച്ച് പ്രീമിയം വേരിയന്റിന് 1.44 ലക്ഷം രൂപയും അര്‍ബണ്‍ വേരിയന്റിന് 1.42 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

നിലവില്‍ മഹാരാഷ്ട്രയിലെ പൂണെ, ബെംഗളൂരു എന്നീ നഗരങ്ങളില്‍ മാത്രമാണ് ഇലക്ട്രിക് ചേതക് വില്‍പ്പനയ്‌ക്കെത്തിയിട്ടുള്ളത്. എന്നാല്‍, ഏറെ വൈകാതെ തന്നെ ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ ഇ-ചേതക് വില്‍പ്പനയ്ക്ക് എത്തുമെന്ന കാര്യം നിര്‍മാതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനുപുറമെ, അടുത്ത വര്‍ഷത്തോടെ രാജ്യത്തെ പ്രധാനപ്പെട്ട 24 നഗരങ്ങളില്‍ ഈ സ്‌കൂട്ടര്‍ വില്‍പ്പനയ്‌ക്കെത്തിക്കുമെന്നാണ് ബജാജ് അറിയിച്ചിരിക്കുന്നത്. 

ഒരു ഇടവേളയ്ക്ക് ശേഷം ഏപ്രില്‍ 13-നാണ് ഇലക്ട്രിക് ചേതക്കിന്റെ ബുക്കിങ്ങ് പുനരാരംഭിച്ചത്. എന്നാല്‍, ആവശ്യക്കാരുടെ എണ്ണം ഉയര്‍ന്നതോടെ 48 മണിക്കൂറിനുള്ളില്‍ തന്നെ ബുക്കിങ്ങ് അവസാനിപ്പിക്കുന്നതായി കമ്പനി അറിയിക്കുകയായിരുന്നു. ബുക്ക് ചെയ്തവരിലെ മുന്‍ഗണന അനുസരിച്ച് വാഹനം വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഉത്പാദനക്ഷമതയും വില്‍പ്പനയും പരിശോധനിച്ച ശേഷം മൂന്നാംഘട്ട ബുക്കിങ്ങ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

റെട്രോ രൂപത്തിന് പ്രധാന്യം നല്‍കിയാണ് ചേതക്ക് ഇലക്ട്രിക്കിന്റെ ഡിസൈന്‍. എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, ഫെതര്‍ ടച്ച് സ്വിച്ചുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ്, റിവേഴ്സ് ഗിയര്‍ എന്നിവയെല്ലാം ഇലക്ട്രിക് ചേതക്കിനെ വ്യത്യസ്തമാക്കും. ഫോണുമായി കണക്റ്റ് ചെയ്ത് നിരവധി കണക്റ്റിവിറ്റി ഫീച്ചേഴ്സും സ്‌കൂട്ടറിലുണ്ട്. 

 IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയോണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്ററും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്ററും ചേതക്ക് സഞ്ചരിക്കും. 4kW ഇലക്ട്രിക് മോട്ടോര്‍ കരുത്തിലാണ് ചേതക്ക് കുതിക്കുക. അഞ്ച് ബി.എച്ച്.പി. പവറും 16.2 എന്‍.എം. ടോര്‍ക്കുമാണ് ഈ മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്. ഡിസ്‌ക് ബ്രേക്ക് ഉള്‍പ്പെടെ സുരക്ഷയൊരുക്കുന്നതിനുള്ള ഫീച്ചറുകളും ഇ-ചേതക്കില്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: Bajaj Announce Price Hike For Electric Chetak Scooter