10 മിനിറ്റ് ചാര്‍ജില്‍ 15 കി.മീ. ഓടും, ഫുള്‍ ചാര്‍ജില്‍ 105 കി.മീ; ഏഥറിലെ മാറ്റത്തിന്റെ മൂന്നാംതലമുറ


പഴയ മോഡലിനേക്കാള്‍ ഫീച്ചറുകളിലും മൂന്നാംതലമുറ മുന്നോട്ടു പോയിട്ടുണ്ട്. മുന്‍ഗാമിയില്‍ ഒരു ജി.ബി. റാമുണ്ടായിരുന്നത് ഇതില്‍ രണ്ട് ജി.ബി.യായി വര്‍ധിച്ചു.

മൂന്നാം തലമുറ എഥർ 450X ഇലക്ട്രിക് സ്‌കൂട്ടർ | Photo: Ather

ലമുറമാറ്റം വരുമ്പോള്‍ അതിന്റേതായ ഗുണങ്ങളെല്ലാം തികഞ്ഞായിരിക്കും വരിക. വാഹനങ്ങളുടെ കാര്യത്തിലായാലും. ഇന്ത്യയിലിന്ന് വിശ്വസിക്കാവുന്ന വൈദ്യുത സ്‌കൂട്ടറുകളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് 'ഏഥര്‍'. ഇവരുടെ മൂന്നാം തലമുറയാണ് ഏഥര്‍ 450 പ്ലസ്, 450 എക്‌സ് എന്നീ രണ്ടു വേരിയന്റുകള്‍. കാഴ്ചയില്‍ മുന്‍ഗാമിയില്‍ നിന്ന് മാറ്റങ്ങള്‍ കൂടുതലില്ലെങ്കിലും ഫീച്ചറുകളിലും കരുത്തിലും റേഞ്ചിലുമെല്ലാം പുതുമകളുമായാണ് മൂന്നാംതലമുറയിലെ വാഹനങ്ങള്‍ വരുന്നത്.

കാഴ്ചകാഴ്ചയില്‍ ഒന്നാം തലമുറയില്‍നിന്ന് വലിയ മാറ്റങ്ങള്‍ ഇല്ല. രൂപത്തിലെ ഓമനത്വം തുടരുന്നുണ്ട്. കിളിക്കൊക്കുപോലുള്ള ചെറിയ മഡ്ഗാര്‍ഡും ഒതുങ്ങിയ രൂപവും വൈദ്യുത സ്‌കൂട്ടര്‍ എന്നു തോന്നിക്കാത്ത രീതിയിലുള്ള മുന്‍ ഫെന്‍ഡറും എല്‍.ഇ.ഡി. ഹെഡ് ലൈറ്റും ഹാന്‍ഡില്‍ ബാറിനു മുകളിലെ വ്യക്തതയേറിയ ഇന്‍ഡിക്കേറ്ററുമെല്ലാം പഴയതുപോലെ തുടരുന്നു. രൂപത്തിലെ മാറ്റം റിയര്‍വ്യൂ മിററില്‍ മാത്രമാണ്. കൂടുതല്‍ കാഴ്ച ലഭിക്കുന്ന വിധത്തില്‍ രൂപം മാറ്റിയിട്ടുണ്ട്.

കരുത്തേറി

6.2 കിലോവാട്ടിന്റെ മോട്ടോറാണ് ഇതിന്റെ കരുത്ത്. കൂട്ടിന് 3.7 കിലോവാട്ടിന്റെ ലിഥിയം അയോണ്‍ ബാറ്ററിയുമുണ്ട്. ഇക്കോ മോഡില്‍ 105 കിലോമീറ്ററാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. 450 പ്ലസില്‍ 85 കിലോമീറ്ററും. പഴയ മോഡലിനേക്കാള്‍ ഫീച്ചറുകളിലും മൂന്നാംതലമുറ മുന്നോട്ടു പോയിട്ടുണ്ട്. മുന്‍ഗാമിയില്‍ ഒരു ജി.ബി. റാമുണ്ടായിരുന്നത് ഇതില്‍ രണ്ട് ജി.ബി.യായി വര്‍ധിച്ചു. 16 ജി.ബി. റോമുമായി. ആദ്യത്തേതില്‍ ഇത് എട്ട് ജി.ബി.യായിരുന്നു. 450 എക്‌സ് പത്ത് മിനിറ്റ് ഫാസ്റ്റ്ചാര്‍ജ് ചെയ്താല്‍ 15 കിലോമീറ്റര്‍ ഓടും. 450 പ്ലസാകട്ടെ 10 കിലോമീറ്ററാണ് ഓടുക.

ബ്ലൂടൂത്ത് കണക്ടിവിറ്റി, ഗൂഗിള്‍ മാപ്പ്, വാഹനരേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനായി ഡോക്യുമെന്റ് ഫോള്‍ഡര്‍ എന്നിങ്ങനെ നവസാങ്കേതിക വിദ്യകളടങ്ങിയ ഏഴ് ഇഞ്ച് ടി.എഫ്.ടി. ടച്ച് സ്‌ക്രീന്‍ ഡിസ് പ്ലേ യൂണിറ്റാണ് പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 450 എക്‌സില്‍ എക്കോ, റൈഡ്, സ്‌പോര്‍ട്ട്, റാപ്പ് എന്നീ നാലു റൈഡിങ് മോഡുകളുണ്ട്. ഇതില്‍ റാപ്പാണ് ഏറ്റവും വേഗം നല്‍കുന്നത്. 450 പ്ലസില്‍ എക്കോ, റൈഡ്, സ്പോര്‍ട്ട് മോഡുകള്‍ വരുന്നുണ്ട്. ടെലസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്, പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനാണ്.

12 ഇഞ്ചിന്റെ സുന്ദരമായ അലോയ് വീലുകളുമായാണ് ഏഥര്‍ വരുന്നത്. 22 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസാണ് സീറ്റിനടിയില്‍. ഇതില്‍ ഒരു എല്‍.ഇ.ഡി. ലൈറ്റും നല്‍കിയിട്ടുണ്ട്. 111 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. 80 കിലോമീറ്ററാണ് പരമാവധി വേഗം. ഏഥര്‍ ഡോട്ടെന്ന ഹോം ചാര്‍ജര്‍, കൊണ്ടുനടക്കാവുന്ന പോര്‍ട്ടബിള്‍ ചാര്‍ജര്‍, ഫാസ്റ്റ്ചാര്‍ജിങ് സ്റ്റേഷനുകള്‍ എന്നിങ്ങനെ മൂന്ന് ചാര്‍ജിങ് സൗകര്യങ്ങളാണ് വരുന്നത്. ഹോംചാര്‍ജറിലും പോര്‍ട്ടബിള്‍ ചാര്‍ജറിലും നാലര മണിക്കൂറുകൊണ്ട് 80 ശതമാനം ചാര്‍ജാകും. ഫാസ്റ്റ്ചാര്‍ജര്‍ ഉപയോഗിച്ച് 10 മിനിറ്റ് കൊണ്ട് പതിനഞ്ച് കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജാകും.

റൈഡിങ് നിശ്ശബ്ദമായ കരുത്ത് 450 എക്‌സിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്നത് ഇങ്ങനെയാണ്. നഗരറോഡുകളിലെ ട്രാഫിക് ബ്ലോക്കുകളില്‍ ഒരു വലിവുമില്ലാതെ കുതിക്കാന്‍ 450 എക്‌സിന് കഴിയുന്നുണ്ട്. എക്കോ മോഡില്‍ ചെറിയ പതുക്കമുണ്ടെങ്കിലും റൈഡ് മോഡ് നഗരയാത്രയ്ക്ക് പെര്‍ഫെക്ടാണ്. 450 പ്ലസിന് 1.31 ലക്ഷം രൂപയും 450 എക്‌സിന് 1.53 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Content Highlights: Ather 450X Gen 3, New genration Ather electric scooter with smart features, Ather Electric Scooter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented