എ.എസ്.സി. 'ടൊർണാഡോസ് ' ടീമിലെ ഹവിൽദാർ മനിഷിന്റെ ബൈക്ക് വീലി അഭ്യാസത്തിൽനിന്ന് | ഫോട്ടോ: മാതൃഭൂമി
ബെംഗളൂരു: ബൈക്ക് അഭ്യാസ പ്രകടനത്തില്‍ മൂന്നു പുതിയ ലോക റെക്കോഡുകള്‍ സ്വന്തമാക്കി ആര്‍മി സര്‍വീസ് കോര്‍പ്സ് സെന്റര്‍ (എ.എസ്.സി.) മോട്ടോര്‍സൈക്കിള്‍ ഡിസ്പ്ലേ ടീമായ 'ടൊര്‍ണാഡോസ്'. 262-ാമത് എ.എസ്.സി. കോര്‍പ്സ് ദിനം, 11-ാമത് എ.എസ്.സി. റീ യൂണിയന് എന്നിവയോടനുബന്ധിച്ചായിരുന്നു പ്രകടനം. ഇതോടെ ടൊര്ണാഡോസിന്റെ ലോക റെക്കോഡുകളുടെ എണ്ണം 32 ആയി.
മോട്ടോര്‍ സൈക്കിളിന്റെ സീറ്റില്‍ തുടര്‍ച്ചയായി നിന്നുകൊണ്ടുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ പ്രകടനവുമായി ടൊര്‍ണാഡോ ടീം ക്യാപ്റ്റന്‍ അഭിജീത് സിങ് ഗ്രെവാള്‍ ആണ് ഒരു ലോക റെക്കോഡ് സ്വന്തമാക്കിയത്. മൂന്നു മണിക്കൂറും 29 മിനിറ്റും കൊണ്ട് 114 കിലോമീറ്ററാണ് അഭിജീത് സിങ് പിന്നിട്ടത്.
മോട്ടോര്‍ സൈക്കിളിന്റെ പുറകിലെ അറ്റത്ത് ഇരുന്നുകൊണ്ട് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ദൂരം പിന്നിട്ട് റെക്കോര്‍ഡ് നേടിയത് ഹവില്‍ദാര്‍ ഹരികേഷ് യാദവ് ആണ്. ഒമ്പത് മണിക്കൂറും 17 മിനിറ്റും കൊണ്ട് 356 കിലോമീറ്ററാണ് ഇദ്ദേഹം പിന്നിട്ടത്. 350 സി.സി. റോയല്‍ എന്‍ഫീല്‍ഡില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ വീലി ചെയ്തുകൊണ്ട് ഹവില്‍ദാര്‍ മനിഷും റെക്കോര്‍ഡ് കരസ്ഥമാക്കി.
രണ്ട് മിനിറ്റ് 58 സെക്കന്‍ഡ് കൊണ്ട് 2.4 കിലോമീറ്റര്‍ ദൂരമാണ് ഇദ്ദേഹം പിന്നിട്ടത്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് എന്നിവയുടെ മാര്ഗനിര്ദേശങ്ങള്ക്കനുസരിച്ചായിരുന്നു പ്രകടനം. എ.എസ്.സി. സെന്ററിലും നൈസ് റോഡിലുമായിട്ടായിരുന്നു അഭ്യാസപ്രകടനം.
Content Highlights: Army service corps center motor cycle disply team Tornadoes, Bike Stunting, records
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..