
പ്രതീകാത്മക ചിത്രം | Photo: Aprilia.com
അപ്രീലിയ SXR160-ക്ക് പിന്നാലെ ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയോ ഇന്ത്യയില്‍ എത്തിക്കുന്ന മോഡലായ അപ്രീലിയ SXR125-ന്റെ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചു. 5000 രൂപ അഡ്വാന്‍സ് തുക ഈടാക്കി ഇ-കൊമേഴ്സ് സൈറ്റുകളിലൂടെയും അപ്രീലിയയുടെ ഡീലര്‍ഷിപ്പുകളിലൂടെയുമാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. വില സംബന്ധിച്ച വിവരങ്ങള്‍ നിരത്തുകളില്‍ എത്തുന്നതിന് മുന്നോടിയായി വെളിപ്പെടുത്തും.
പിയാജിയോയുടെ മഹാരാഷ്ട്ര ബാരമതിയിലെ പ്ലാന്റില്‍ ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം. ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുങ്ങുന്ന ഈ സ്കൂട്ടര്‍ പിയാജിയോയുടെ മാതൃരാജ്യമായ ഇറ്റലിയില്‍ ഡിസൈന്‍ ചെയ്തതാണ്. മികച്ച സ്റ്റൈലും സവിശേഷമായ കംഫര്‍ട്ടബിളും ഒരുക്കി എത്തുന്ന അപ്രീലിയ SXR125 മികച്ച റൈഡിങ്ങ് അനുഭവം പകരുമെന്നാണ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്. വൈകാതെ ഈ സ്കൂട്ടര്‍ വിപണിയിലെത്തും.
കാഴ്ചയില്‍ അപ്രീലിയ SXR 160-ക്ക് സമാനമായ ഡിസൈനിലാണ് പുതിയ SXR 125-ഉം ഒരുങ്ങിയിട്ടുള്ളത്. മുന്നില്‍ നല്‍കിയിട്ടുള്ള വലിയ വൈസറും ഏപ്രണും SXR 160-യെ ഓര്‍മപ്പെടുത്തുന്നതാണ്. ആഗോള ഡിസൈന്‍ ശൈലിയാണ് രണ്ട് മോഡലിലും അവലംബിച്ചിരിക്കുന്നത്. എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ്ങ് ലൈറ്റുകള്‍ എന്നിവ ഈ വാഹനത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതാണ്. സൂപ്പര്‍ ബൈക്ക് മോഡലായ അപ്രീലിയ RS660-ലേതിന് സമാനമായ ടെയ്ല്‍ലാമ്പാണ് ഇതിലുള്ളത്.
ബ്ലൂ ടൂത്ത് മൊബൈല്‍ കണക്ടിവിറ്റി, മൈലേജ് ഇന്റിക്കേറ്റര്‍ എന്നിവ നല്‍കിയിട്ടുള്ള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഉയരത്തിലുള്ള ഹാന്‍ഡില്‍ ബാര്‍, അപ്രീലിയ ഗ്രാഫിക്സുകള്‍, സ്പ്ലിറ്റി ഗ്ലോവ് ബോക്സ്, യു.എസ്.ബി. ചാര്‍ജര്‍, ലൈറ്റുകള്‍ നല്‍കിയിട്ടുള്ള സ്റ്റോറേജ് സ്പേസ് എന്നിവയും ഈ സ്കൂട്ടറില്‍ ഒരുക്കുന്നുണ്ട്. മാറ്റ് ബ്ലൂ, ഗ്ലോസി റെഡ്, മാറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലായിരിക്കും ഈ വാഹനം വിപണിയില്‍ എത്തുക.
125 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് അപ്രീലിയ SXR125-ന്റെ ഹൃദയം. 9.4 ബി.എച്ച്.പി. പവറും 8.2 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. ഇതിലെ ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനം മികച്ച ഇന്ധനക്ഷമത ഉറപ്പാക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 12 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് ഇതിലുള്ളത്. ഡിസ്ക് ബ്രേക്കിനൊപ്പം കോംമ്പി ബ്രേക്ക് സംവിധാനവും സുരക്ഷയൊരുക്കും.
Content Highlights: Aprilia SXR 125 Scooter Set To Launch In India; Booking Opens
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..