ഴിഞ്ഞ 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പിയാജിയോ ഗ്രൂപ്പ്‌ പ്രദര്‍ശിപ്പിച്ച അപ്രീലിയ സ്റ്റോം 125 സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലെത്തി. 65,000 രൂപയാണ് വാഹനത്തിന്റെ പുണെ എക്‌സ്‌ഷോറൂം വില. നിലവില്‍ അപ്രീലിയ നിരയില്‍ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണിത്. അപ്രീലിയ എസ്ആര്‍ 125 മോഡലിനെക്കാള്‍ 8,000 രൂപയോളം കുറവാണ് പുതിയ അപ്രീലിയ സ്‌റ്റോമിന്. 

അപ്രീലിയ എസ്ആര്‍ 125, എസ്ആര്‍ 150 എന്നിവയുടെ അതേ അടിസ്ഥാനത്തിലാണ് അപ്രീലിയ സ്റ്റോം 125. കളര്‍ കോമ്പിനേഷന്‍, ബോഡി ഗ്രാഫിക്‌സ് എന്നിവയില്‍ ചെറിയ മാറ്റങ്ങളുണ്ട്. 12 ഇഞ്ചാണ് അലോയി വീല്‍, എസ്ആറില്‍ ഇത് 14 ഇഞ്ചായിരുന്നു. കോംബി ബ്രേക്ക് സിസ്റ്റത്തിനൊപ്പം മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണുള്ളത്. ഡിസ്‌ക്ക് ബ്രേക്ക് വേരിയന്റ് വൈകാതെ എത്തുമെന്നാണ് സൂചന. പുതിയ ഗ്രാബ് ഹാന്‍ഡിലും ചുവപ്പിന് പകരം വൈറ്റ് അപ്രീലിയ ലോഗോയും വാഹനത്തിന്‌ പുതുമ നല്‍കും. 

മുന്നില്‍ 120/80, പിന്നില്‍ 130/80 അളവിലുള്ള ഡ്യുവല്‍ പര്‍പ്പസ് ടയറാണ് വാഹനത്തിലുള്ളത്. മെക്കാനിക്കല്‍ ഫിച്ചേഴ്‌സ് അപ്രീലിയ എസ്ആര്‍ 125 മോഡലിന് സമാനം. 124.9 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 9.52 ബിഎച്ച്പി പവറും 9.9 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. മാറ്റ് യെല്ലോ, മാറ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് വാഹനം ലഭ്യമാവുക. ടിവിഎസ് എന്‍ടോര്‍ക്ക് 125, ഹോണ്ട ഗ്രാസ്യ, സുസുക്കി ആക്‌സസ് 125 തുടങ്ങിയവയാണ്‌ അപ്രീലിയ സ്റ്റോമിന്റെ എതിരാളികള്‍. 

Content Highlights; Aprilia Storm 125, Aprilia Strom, Aprilia Scooter