കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ആധുനിക ഇലക്ട്രിക് ബൈക്ക്.
കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കുന്ന ആധുനിക ഇലക്്ട്രിക് ബൈക്ക് നിര്‍മിച്ച് എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ കൂട്ടായ്മ. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍മാണം. ആംഫിബിയസ് ഇലക്ട്രിക് കോഡ് ബൈക്കെന്നാണ് പേരിട്ടിരിക്കുന്നത്.
30,000 രൂപയോളമാണ് ചെലവ്. കട്ടച്ചിറ മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളായ കറ്റാനം സ്വദേശികളായ യദുകൃഷ്ണന്, മെബിന് മത്തായി, കരുനാഗപ്പള്ളി സ്വദേശികളായ സുജിത് ജയകുമാര്‍, ആര്.കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ബൈക്ക് നിര്‍മിച്ചത്.
യദുകൃഷ്ണന്റെ അച്ഛന് ചന്ദ്രന്‍പിള്ളയാണ് വെല്‍ഡിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്തത്. നാലുവീലുകളുള്ള ബൈക്ക് വൈദ്യുതിയിലും സൗരോര്‍ജത്തിലും പ്രവര്‍ത്തിപ്പിക്കാം. ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്നാല്‍ വാഹനം ചലിപ്പിക്കുന്നതിന് പെഡലും ഉണ്ട്.
150 കിലോഗ്രാം ഭാരം വഹിക്കാന്‍ വാഹനത്തിന് കഴിയും. 60 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. വാഹനത്തിന്റെ അടിഭാഗത്ത് പി.വി.സി. പൈപ്പുകള്‍ നിരത്തിയാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്. ലീഫുകള്‍ മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചാണ് വെള്ളത്തിലൂടെ സഞ്ചരിക്കുന്നത്.
Content Highlights: Amphibious Electric Bike Built By Engineering Students
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..