എന്‍ട്രി ലെവല്‍ പെര്‍ഫോമെന്‍സ് ബൈക്ക് ശ്രേണിയില്‍ ജി 310 ആര്‍, ജി 310 ജിഎസ് എന്നീ രണ്ട് മോഡലുകള്‍ അടുത്തിടെയാണ് ബിഎംഡബ്ല്യു ഇന്ത്യയില്‍ പുറത്തിറക്കിയത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 400 സിസി എന്‍ജിന്‍ കരുത്തില്‍ ഒരു സ്‌കൂട്ടര്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ബിഎംഡബ്ല്യു മോട്ടോറാഡ്. വിദേശ വിപണിയിലുള്ള C400X മോഡലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ 400 സിസി സ്‌കൂട്ടര്‍ പുറത്തിറക്കുക.
ബിഎംഡബ്ല്യു C400GT എന്ന പേര് സ്‌കൂട്ടറിന് നല്‍കുമെന്നാണ് സൂചന. മാക്‌സി സ്‌കൂട്ടര്‍ ശൈലിയിലായിരിക്കും ഡിസൈന്‍. C400X- ലെ അതേ എന്‍ജിന്‍ തന്നെ ഇതില്‍ ഉള്‍പ്പെടുത്തിയേക്കും. 34 ബിഎച്ച്പി പവറും 35 എന്‍എം ടോര്‍ക്കുമേകുന്ന 350 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് വാട്ടര്‍ കൂള്‍ഡ് എന്‍ജിനാണ് C400X-ലെ എന്‍ജിന്‍. കമ്പനി ബിഎംഡബ്ല്യു ആയതിനാല്‍ സുരക്ഷയിലും സ്‌കൂട്ടര്‍ വമ്പനായിരിക്കും. മുന്നില്‍ ഡബിള്‍ ഡിസ്‌ക്, പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസ് സംവിധാനവും വാഹനത്തിലുണ്ടാകും.
Content Highlights; All New BMW 400cc Scooter In The Works?