വഴിയോരത്തെ കടകളില്‍ നിന്ന് ചാര്‍ജ് ചെയ്യും, ദിവസം 120 കി.മി യാത്ര; ഇ-സ്‌കൂട്ടറില്‍ നാടുചുറ്റി യുവാവ്


ഒരു വഴിയാത്രക്കാരന്‍ സ്വന്തം വാഹനത്തില്‍ ഇ-സ്‌കൂട്ടര്‍ കയറില്‍ കെട്ടി ചാര്‍ജുള്ള സ്ഥലത്തെത്തിക്കാന്‍ സഹായിച്ചതും മറക്കാനാവാത്ത അനുഭവമായി.

ഇ-സ്‌കൂട്ടറിൽ ഡൽഹിയിലെത്തിച്ചേർന്ന അലൻ സെബാസ്റ്റ്യൻ | ഫോട്ടോ: മാതൃഭൂമി

രിസ്ഥിതി സൗഹൃദയാത്രയ്ക്ക് ഇ-വാഹനങ്ങളുടെ സന്ദേശകവാഹകനായി മലയാളി യുവാവ്. കൊച്ചി മരട് സ്വദേശി അലന്‍ സെബാസ്റ്റ്യന്‍ ഇ-സ്‌കൂട്ടറില്‍ നടത്തുന്ന ദേശസഞ്ചാരം ഡല്‍ഹിയിലെത്തി. സെപ്റ്റംബര്‍ 27-ന് കടവന്ത്രയില്‍നിന്നുപുറപ്പെട്ടതാണ് യാത്ര. രണ്ടുദിവസത്തെ ഡല്‍ഹി കറക്കത്തിനുശേഷം അലന്‍ ലഡാക്ക് ലക്ഷ്യമായി നീങ്ങും.

ഇ-വാഹനങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയാണ് അലന്റെ യാത്ര. ഇ-സ്‌കൂട്ടറുമായി ആരും ഇതുവരെ ഇന്ത്യായാത്ര നടത്തിയിട്ടില്ലെന്ന് അലന്‍ പറഞ്ഞു. ദിവസവും 120 കിലോമീറ്റര്‍ സഞ്ചരിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 70 കിലോമീറ്റര്‍ ഇ-സ്‌കൂട്ടറില്‍ യാത്ര നടത്താം. ഇതിനിടയില്‍ എവിടെയെങ്കിലും നിര്‍ത്തി സ്‌കൂട്ടറിലെ ബാറ്ററി ചാര്‍ജുചെയ്യും.

വഴിയോരത്തു കാണുന്ന കടകളിലോ സ്ഥാപനങ്ങളിലോ സഹായം അഭ്യര്‍ഥിച്ചു ചെല്ലും. ഇ-വാഹനം പ്രചരിപ്പിക്കാനുള്ള സന്ദേശയാത്രയാണെന്നു മനസ്സിലായാല്‍ എല്ലാവരും സഹായിക്കും. പലയിടങ്ങളിലും പെട്രോള്‍ പമ്പുടമകളും സഹകരിച്ചതാണ് അലന്റെ അനുഭവം. വരുന്നവഴിയില്‍ വണ്ടിനിര്‍ത്തി പലരോടും സംസാരിച്ചു. ഇടയ്ക്കുവെച്ച് നാഗ്പുര്‍ വനമേഖലയില്‍ എത്തിയപ്പോള്‍ ചാര്‍ജ് തീര്‍ന്നു.

ഒരു വഴിയാത്രക്കാരന്‍ സ്വന്തം വാഹനത്തില്‍ ഇ-സ്‌കൂട്ടര്‍ കയറില്‍ കെട്ടി ചാര്‍ജുള്ള സ്ഥലത്തെത്തിക്കാന്‍ സഹായിച്ചതും മറക്കാനാവാത്ത അനുഭവമായി. യാത്രയുടെ സന്ദേശവും ലക്ഷ്യവും ഇ-സ്‌കൂട്ടറില്‍ തന്നെ അലന്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ബ്ലോഗര്‍ കൂടിയായ ഈ ചെറുപ്പക്കാരന്‍ വഴിയാത്രയിലെ അനുഭവങ്ങളും കാഴ്ചകളും യു-ട്യൂബിലൂടെയും ഫെയ്സ്ബുക്ക് വഴിയും ദിവസവും പങ്കുവെക്കുന്നുമുണ്ട്.

ഇ-വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരുകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് അലന്‍ പറഞ്ഞു. ഹൈവേകളിലും സംസ്ഥാന പാതകളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉണ്ടെങ്കിലേ ആളുകള്‍ കൂടുതലായി ഇ-വാഹനങ്ങള്‍ ആശ്രയിക്കൂ. പരിസ്ഥിതിസൗഹൃദമാണ് ഇ-വാഹനങ്ങള്‍. സമൂഹത്തിലെ ഭാവിസഞ്ചാരമാര്‍ഗമാണ് ഇ-വാഹനങ്ങളെന്നാണ് അലന്റെ പക്ഷം.

Content Highlights: All India Trip In Electric Scooter, E-Scooter, Kerala To Delhi Trip In Electric Scooter

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented