സൗബിൻ ഷാഹിറിന് ബൈക്ക് കൈമാറുന്നു | Photo: EVM Autokraft
നായകന്‍, പ്രതിനായകന്‍, ഹാസ്യതാരം തുടങ്ങി വെള്ളിത്തിരയിലെ വൈവിധ്യങ്ങളായ പ്രകടനങ്ങളിലൂടെ ആരാധകരെ എന്നും ഞെട്ടിച്ചിട്ടുള്ള താരമാണ് സൗബിന്‍ ഷാഹിർ. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ പോലെ തന്നെ വൈവിധ്യം നിറഞ്ഞതാണ് അദ്ദേഹത്തിന്റെ വാഹന ശേഖരവും. ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്കും, ലെക്‌സസ് പോലുള്ള കാറുകളുമുള്ള അദ്ദേഹത്തിന്റെ ഗ്യാരേജിലേക്ക് പുതിയ ഒരു അഡ്വഞ്ചര്‍ ബൈക്ക് കൂടി എത്തിയിരിക്കുകയാണ്.
ബി.എം.ഡബ്ല്യുവിന്റെ മോട്ടോര്‍ സൈക്കിള്‍ വിഭാഗമായ മോട്ടോറാഡ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള അഡ്വഞ്ചര്‍ ബൈക്കായ ബി.എം.ഡബ്ല്യു ആര്‍ 1250 ജി.എസ്. ട്രോഫി എഡിഷനാണ് സൗബിന്‍ സ്വന്തമാക്കിയ പുതിയ താരം. കൊച്ചിയിലെ ബി.എം.ഡബ്ല്യു മോട്ടോറാഡ് വിതരണക്കാരായ ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് സൗബിന്‍ ഈ ആഡംബര ബൈക്ക് സ്വന്തമാക്കിയത്.
ബി.എം.ഡബ്ല്യുവിന്റെ ബൈക്ക് നിരയിലെ ഏറ്റവും പ്രശസ്തമായ മോഡലുകളിലൊന്നാണ് അഡ്വഞ്ചര്‍ ബൈക്കായ ആര്‍ 1250 ജി.എസ്. ഇതിന്റെ പ്രത്യേക പതിപ്പായാണ് ട്രോഫി എഡിഷന്‍ എത്തിച്ചിരിക്കുന്നത്. 1254 സി.സി. ട്വിന്‍ സിലിണ്ടര്‍ ബോക്‌സര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 136 എച്ച്.പി. പവറും 143 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. 23.10 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ വില.
Content Highlights: Actor soubin shahir buys BMW R1250GS Trophy Edition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..