സ്വപ്‌നസാക്ഷാത്കാരം, ബൈക്കുകളിലെ സെലിബ്രിറ്റി യമഹ ആര്‍.ഡി.350 സ്വന്തമാക്കി അര്‍ജുന്‍ അശോകന്‍


2 min read
Read later
Print
Share

സ്വപ്‌ന സാക്ഷാത്കാരം എന്ന അടിക്കുറിപ്പോടെയാണ് തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയ സന്തോഷം അര്‍ജുന്‍ അശോകന്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

അർജുൻ അശോകൻ യമഹ ആർ.ഡി.350-ക്ക് സമീപം | Photo: Instagram

ന്ത്യന്‍ നിരത്തുകളിലെ ആദ്യത്തെ പെര്‍ഫോമെന്‍സ് ബൈക്ക് എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന മോഡലായിരിക്കും 80-കളില്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയ യമഹയുടെ ആര്‍.ഡി.350. എന്നാല്‍, ബുള്ളറ്റ്, യെസ്ഡി ബൈക്കുകള്‍ക്കൊപ്പം പിടിച്ച് നില്‍ക്കാന്‍ കഴിയാതെ നിരത്തൊഴിഞ്ഞ ഈ ബൈക്കിന് പതിറ്റാണ്ടുകള്‍ക്കിപ്പുറം സെലിബ്രിറ്റി സ്റ്റാറ്റസാണ് കൈവന്നിട്ടുള്ളത്. എം.എസ്. ധോണി ഉള്‍പ്പെടെയുള്ള താരങ്ങളുടെ ഗ്യാരേജിലുള്ള യമഹ ആര്‍.ഡി.350 സ്വന്തമാക്കിയ സന്തോഷത്തിലാണ് മലയാളത്തിന്റെ യുവനടന്‍ അര്‍ജുന്‍ അശോകന്‍.

സ്വപ്‌ന സാക്ഷാത്കാരം എന്ന അടിക്കുറിപ്പോടെയാണ് തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയ സന്തോഷം അര്‍ജുന്‍ അശോകന്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ബാഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയില്‍ ദുല്‍ഖര്‍ ഉപയോഗിക്കുന്ന യമഹ ആര്‍.ഡി.350 ബൈക്കിന്റെ അതേ നീല നിറത്തിലും ഡിസൈനിലുമുള്ള ബൈക്കാണ് അര്‍ജുന്‍ അശോകന്‍ സ്വന്തമാക്കിയിരിക്കുന്നത്. വിന്റേജ് സ്വഭാവമുള്ള ബൈക്ക് സ്വന്തമാക്കിയതിന് നിരവധി വാഹനപ്രേമികളാണ് അദ്ദേഹത്തെ കമന്റുകളിലൂടെ അഭിനന്ദിച്ചിരിക്കുന്നത്.

ഇന്ത്യന്‍ കമ്പനിയായ എസ്‌കോര്‍ട്ടും ജാപ്പനീസ് വാഹന നിര്‍മാതാക്കളായ യമഹയും ചേര്‍ന്നാണ് യമഹ രാജദൂത് ആര്‍.ഡി.350 എന്ന പേരില്‍ ഈ ബൈക്ക് നിര്‍മിച്ചിരുന്നത്. 1983 മുതല്‍ 1989 വരെയാണ് ഈ വാഹനം നിര്‍മിച്ചത്. അതേസമയം, യമഹയുടെ മാതൃരാജ്യമായ ജപ്പാനില്‍ 1973-75 കാലഘട്ടത്തില്‍ ഈ ബൈക്ക് നിര്‍മിച്ചിരുന്നു. റേസ് ഡിറൈവ്ഡ് എന്നതിന്റെ ചുരുക്കമായാണ് ആര്‍.ഡി. എന്ന അക്ഷരങ്ങള്‍ ഉപയോഗിച്ചിരുന്നത്. 80-90 കാലഘട്ടങ്ങളില്‍ ഇന്ത്യന്‍ നിരത്ത് ഭരിച്ചിരുന്നതില്‍ ഏറ്റവും കരുത്തേറിയ ബൈക്കായാണ് യമഹയുടെ ഈ മോഡലിനെ വിശേഷിപ്പിച്ചിരുന്നത്.

ജപ്പാനില്‍ നിലനിന്നിരുന്ന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളെ തുടര്‍ന്നാണ് 1975-ല്‍ യമഹയ്ക്ക് ഈ ബൈക്കിന്റെ നിര്‍മാണം അവസാനിപ്പിക്കേണ്ടി വന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്കുള്ള വരവില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് ഈ ബൈക്ക് എത്തിയിരുന്നത്. ടു സ്‌ട്രോക്ക് പാരലല്‍ ട്വിന്‍ എന്‍ജിന്‍, റീഡ് വാല്‍വ് നല്‍കിയിട്ടുള്ള ടോര്‍ക്ക് ഇന്‍ഡക്ഷന്‍ സിസ്റ്റം, ആറ് സ്പീഡ് ട്രാന്‍സ്മിഷന്‍ സംവിധാനം തുടങ്ങിയവ ഇന്ത്യയിലെത്തിയ ആര്‍.ഡി.350-യുടെ ഹൈലൈറ്റുകളായിരുന്നു.

347 സി.സി. ടു സ്‌ട്രോക്ക് ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ 30.5 ബി.എച്ച്.പി. പവറും 32.3 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. അതേസമയം, ആര്‍.ഡി.350-യുടെ ജാപ്പനീസ് പതിപ്പ് 39 ബി.എച്ച്.പി. പവറും 37.2 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. കേവലം ഏഴ് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന പ്രകടനമായിരുന്നു ഈ ബൈക്കിന്റെ മറ്റൊരു ആകര്‍ഷണീയത. 16 സെക്കന്റില്‍ 150 കീലോമീറ്റര്‍ വേഗത ഈ വാഹനം കൈവരിച്ചിരുന്നു.

Content Highlights: actor arjun_ashokan buys yamaha rd350, Yamaha RD350, Yamaha Rajdoot RD350, Arjun Ashokan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Royal Enfield Himalayan 450

2 min

കരുത്തരില്‍ കരുത്തന്‍, പേരില്‍ മാറ്റം; നിരത്ത് കീഴടക്കാന്‍ പുതിയ ഹിമാലയന്‍ എത്തുന്നു

Sep 25, 2023


Royal Enfield Scram 411

2 min

ഹിമാലയന്റെ വില കുറഞ്ഞ പതിപ്പ്; റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 പുതുവര്‍ഷത്തില്‍ എത്തിയേക്കും

Dec 2, 2021


Harley Davidson X440

2 min

ഹാര്‍ളി ഡേവിഡ്‌സണ്‍ ബൈക്ക് 2.29 ലക്ഷത്തിന്; കിടിലന്‍ ലുക്കിലും ഫീച്ചറിലും എക്‌സ്440 എത്തി

Jul 4, 2023


Most Commented