ലഡാക്ക് യാത്രയില്‍ ബൈക്ക് പഞ്ചറായി, സഹായവുമായി സൂപ്പര്‍ സ്റ്റാര്‍ അജിത്; ഓര്‍മ പങ്കുവെച്ച് യുവാവ്


ബൈക്കിനെ കുറിച്ചും യാത്രകളിലെ അനുഭവങ്ങളും പങ്കുവെച്ച ശേഷം റൈഡര്‍ സ്വയം പരിചയപ്പെടുത്താനായി ഹെല്‍മറ്റ് മാറ്റിയതോടെയാണ് മജു ശരിക്കും ഞെട്ടിയത്.

അജിത്തും മജു കശ്യപും | Photo: Social Media

ജു കശ്യപ് എന്ന യുവാവിന് ലഡാക്കിലേക്കുള്ള തന്റെ ബൈക്ക് യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അത് ഈ യാത്ര നല്‍കിയ അനുഭവങ്ങളും ആനന്ദവും കൊണ്ട് മാത്രമല്ല. ബൈക്ക് പഞ്ചറായി സഹായത്തിനായി അതുവഴി പോയ പല വാഹനങ്ങള്‍ക്ക് നേരെയും മജു കൈനീട്ടയപ്പോള്‍ ഒടുവില്‍ തനിക്ക് മുന്നില്‍ സഹായവുമായി നിര്‍ത്തിയ ആ ബൈക്കും അതില്‍ നിന്നിറങ്ങിയ വ്യക്തിയും കൂടി കാരണമാണ്.

ഒരു സിനിമക്കഥ പോലെ ഗംഭീരമാണ് മജുവിന്റെ യാത്രയില്‍ ഉണ്ടായ ഈ അനുഭവം. യാത്രമധ്യത്തില്‍ ബൈക്കിന്റെ ടയര്‍ പഞ്ചറാകുന്നു. ഈ പ്രശ്‌നം തനിയെ പരിഹരിക്കാന്‍ സാധിക്കില്ലെന്നത് കൊണ്ടുതന്നെ അതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് സഹായത്തിനായി കൈനീട്ടുകയാണ്. നിര്‍ഭാഗ്യവശാല്‍ ഒരു വാഹനം പോലും അദ്ദേഹത്തിനെ സഹായിക്കാന്‍ നിര്‍ത്തിയില്ല. ഒടുവില്‍ അതുവഴി വന്ന ഒരു ബി.എം.ഡബ്ല്യു ആര്‍ 1250-ന് കൈകാണിക്കുന്നു. ഈ ബൈക്ക് നിര്‍ത്തുകയും ചെയ്തു.ബൈക്കിന്റെ ടയര്‍ പഞ്ചറായെന്നും കാറ്റ് നിറക്കുന്നതിനുള്ള എയര്‍ കംപ്രസര്‍ ഉണ്ടോയെന്നുമായിരുന്നു നിര്‍ത്തിയ ബൈക്കിലുണ്ടായിരുന്ന റൈഡറോട് മജു ചോദിച്ചത്. എന്നാല്‍, തന്റെ കൈവശമില്ലെന്നും പിന്നില്‍ വരുന്ന കാറില്‍ ഉണ്ടെന്നുമായിരുന്നു ബൈക്കിലുണ്ടായിരുന്നയാളുടെ മറുപടി. ഒരു പത്ത് മിനിറ്റിനുള്ളില്‍ ആ കാര്‍ ഇവിടെയെത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വാഹനം വരുന്നത് വരെ ഈ ബൈക്കിലെത്തിയ റൈഡര്‍ മജുവിനോട് സംസാരിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു.

ബൈക്കിനെ കുറിച്ചും യാത്രകളിലെ അനുഭവങ്ങളും പങ്കുവെച്ച ശേഷം റൈഡര്‍ സ്വയം പരിചയപ്പെടുത്താനായി ഹെല്‍മറ്റ് മാറ്റിയതോടെയാണ് മജു ശരിക്കും ഞെട്ടിയത്. തന്നെ സഹായിക്കാന്‍ എത്തിയിരിക്കുന്നത് താന്‍ ഏറെ ആരാധിക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അജിത്തായിരുന്നു. ആ ഞെട്ടല്‍ മാറുന്നതിന് മുമ്പുതന്നെ എയര്‍ കംപ്രസറുമായുള്ള കാറുമെത്തി. പിന്നീട് എല്ലാവരും ചേര്‍ന്ന് ബൈക്കിന്റെ പഞ്ചര്‍ ശരിയാക്കുകയും തുടര്‍ന്ന് അജിത്തിന്റെ ടീമിനൊപ്പം യാത്ര ആരംഭിക്കുകയും ചെയ്തു.

കുറച്ച് മണിക്കൂറുകള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ മജു തന്റെ ഒരു ആഗ്രഹം അജിത്തിനെ അറിയിച്ചു. അദ്ദേഹത്തിനൊപ്പം ഒരു ചായ കുടിക്കണമെന്ന്. തൊട്ടടുത്ത ചായക്കടയില്‍ അജിത്തും മജുവിനൊപ്പം കയറി. ചായ കുടിക്കുന്ന സമയമത്രെയും ഇതുവരെയുള്ള യാത്രകളെയും തുടര്‍ന്നുള്ള റൂട്ടുകളെയും കുറിച്ചായിരുന്നു ഇരുവരുടെയും സംസാരം. ഒടുവില്‍ തന്റെ യാത്രകള്‍ക്ക് എല്ലാ ആശംസകളും അറിയിച്ചാണ് അജിത്ത് മജുവിനെ യാത്രയാക്കിയതെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

അജിത്തിനൊപ്പമെടുത്ത സെല്‍ഫി ചിത്രങ്ങളോടെയാണ് മജു തന്റെ അനുഭവം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. തെന്നിന്ത്യയില്‍ അറിയപ്പെടുന്ന സൂപ്പര്‍ താരമായിട്ട് പോലും അദ്ദേഹം കാണിച്ച ലാളിത്യം തന്നെ ഞെട്ടിച്ച് കളഞ്ഞെന്നാണ് മജു സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പില്‍ പറയുന്നത്. ജനങ്ങളോടും ആരാധകരോടും അദ്ദേഹം കാണിക്കുന്ന സ്‌നേഹത്തെയും മജു വിവരിക്കുന്നുണ്ട്. തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിവസമായിരുന്നു ഇതെന്ന വരിയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

Content Highlights: Actor Ajith Kumar helps the Himalaya rider while Stranded due to puncher, Actor Ajith


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented