ഒന്നിച്ചുള്ള യാത്രയിലുണ്ടായ സൗഹൃദം; സഹയാത്രികന് 12 ലക്ഷത്തിന് ബൈക്ക് സമ്മാനിച്ച് അജിത്ത്


2 min read
Read later
Print
Share

ബി.എം.ഡബ്ല്യുവിന്റെ അഡ്വഞ്ചര്‍ ബൈക്കായ എഫ് 850 ജി.എസ്. എന്ന മോഡലാണ് അജിത്ത് തന്റെ സഹയാത്രികനായ സുഗത് സത്പതിക്ക് സമ്മാനിച്ചത്.

അജിത്തും സുഗത് സത്പതിയും | Photo: Social Media

മിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്തിന്റെ ഓള്‍ ഇന്ത്യ ബൈക്ക് റൈഡ് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയ ഒന്നാണ്. യാത്ര അതിര്‍ത്തികള്‍ കടന്ന് ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിയതും സിനിമ ആരാധകരും യാത്രാപ്രേമികളും ഒരുപോലെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടിരുന്നു. എന്നാല്‍, അദ്ദേഹത്തിന് വേണ്ടി ഈ യാത്ര ഒരുക്കിയ മറ്റൊരു യാത്രാപ്രേമിയായിരുന്നു സുഗത് സത്പതി. യാത്ര അവസാനിച്ചതിന് പിന്നാലെ അദ്ദേഹത്തിന് കിടിലൻ സമ്മാനവുമായി എത്തിയിരിക്കുകയാണ് അജിത്ത്.

ബി.എം.ഡബ്ല്യുവിന്റെ അഡ്വഞ്ചര്‍ ബൈക്കായ എഫ് 850 ജി.എസ്. എന്ന മോഡലാണ് അജിത്ത് തന്റെ സഹയാത്രികനായ സുഗത് സത്പതിക്ക് സമ്മാനിച്ചത്. 12.95 ലക്ഷം രൂപയാണ് ഈ ആഡംബര ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. തനിക്ക് പുതിയ ബൈക്ക് ലഭിച്ച വിവരം സുഗത് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അജിത്തിനൊപ്പമുള്ള യാത്രയുടെ ചിത്രങ്ങളും പുതിയ ബൈക്ക് സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളുമാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

2022 അവസാനത്തോടെയാണ് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അജിത്തിനെ പരിചയപ്പെടാന്‍ അവസരം ലഭിച്ചത്. അദ്ദേഹത്തിനായി ഒരു നോര്‍ത്ത്-ഈസ്റ്റ് ബൈക്ക് റൈഡ് സംഘടിപ്പിക്കാനും യാത്രയുടെ ഭാഗമാകാനും സാധിച്ചിരുന്നു. ഇതിനുശേഷം അദ്ദേഹം പ്ലാന്‍ ചെയ്യുന്ന വേള്‍ഡ് ടൂറിന്റെ ഭാഗമായി നടത്തിയ നേപ്പാള്‍-ഭൂട്ടാന്‍ യാത്രയിലും എനിക്കും എന്റെ ഡ്യൂക്ക് 390-ക്കും അദ്ദേഹത്തിനൊപ്പം കൂടാന്‍ സാധിച്ചു. മറക്കാന്‍ സാധിക്കാത്ത ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച യാത്രയായിരുന്നു അത്.

ഈ ബി.എം.ഡബ്ല്യു എഫ്850 ജി.എസ്. ഒരു ബൈക്ക് എന്നതിലുപരി എനിക്ക് അദ്ദേഹം തന്ന സമ്മാനമാണെന്നതാണ് വലിയ പ്രത്യേകത. എനിക്ക് ഈ ലോകം മുഴുവന്‍ ഈ ബൈക്കില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കരുതുന്നു. എനിക്ക് നല്ലത് മാത്രം വരണമെന്ന് ആഗ്രഹിക്കുന്ന എന്റെ ജേഷ്ഠ സഹോദരന്റെ സ്ഥാനത്താണ് അദ്ദേഹമെന്നുമാണ് സുഗത് സത്പതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. അജിത്തിന് നന്ദി പറഞ്ഞും തുടര്‍ന്നും ഒന്നിച്ച യാത്രകള്‍ക്ക് സന്നദ്ധത അറിയിച്ചുമാണ് പോസ്റ്റ് അവസാനിക്കുന്നത്.

ബി.എംഡബ്ല്യുവിന്റെ ബൈക്കുകളില്‍ ഏറ്റവും മികച്ച മോഡലാണ് എഫ് 850 ജി.എസ്. അഡ്വഞ്ചര്‍ ശ്രേണിയില്‍ എത്തുന്ന ഈ ബൈക്കിന് 853 സി.സി. ശേഷിയുള്ള എന്‍ജിനാണ് കരുത്തേകുന്നത്. 95 ബി.എച്ച്.പി. പവറും 92 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. മള്‍ട്ടിപ്പിള്‍ ഡിസ്‌ക് വെറ്റ് ക്ലെച്ച് നല്‍കിയിട്ടുള്ള ഈ വാഹനത്തില്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിട്ടുള്ളത്.

Content Highlights: Actor Ajith gifts BMW F850 GS his co rider Sugat Satpathy, BMW F850 GS, Actor Ajith

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Electric

3 min

സബ്സിഡിയില്‍ കേന്ദ്രത്തിന്റെ കട്ട്: ഇ-സ്‌കൂട്ടറുകള്‍ക്ക് വില കുത്തനേ കൂടി, വിലയിലെ മാറ്റം അറിയാം

Jun 3, 2023


E-Scooter

2 min

ലൈസന്‍സും രജിസ്‌ട്രേഷനും വേണ്ട, ആളെ കറക്കും പരസ്യം; ഇ-സ്‌കൂട്ടറില്‍ മുന്നറിയിപ്പുമായി എം.വി.ഡി

Apr 13, 2023


E_bike

1 min

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് വാഹനക്കമ്പനി; ഇപ്പോള്‍ ഇ-ബൈക്ക്, ഭാവിയില്‍ ഇലക്ട്രിക് കാറും ബസും

Jan 19, 2023

Most Commented