യുഎസ്ഡി കരുത്തില്‍ പള്‍സര്‍ എന്‍.എസ്; പരിഷ്‌കരിച്ച മോഡലുകള്‍ വിപണിയിലെത്തി


1 min read
Read later
Print
Share

എൻ.എസ്. 200

ജാജ് ഓട്ടോ പള്‍സര്‍ എന്‍.എസ്. ശ്രേണിയില്‍ പരിഷ്‌കരിച്ച മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. എന്‍.എസ്. 200ന് 1.47 ലക്ഷം രൂപയും എന്‍.എസ്. 160ന് 1.34 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്ഷോറൂം വില.

പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് പുത്തന്‍ മോഡലുകള്‍ എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മുന്‍ മോഡലിനെ അപേക്ഷിച്ച് വില 10,000 രൂപയോളം പുതിയ മോഡലുകള്‍ക്ക് കൂടുതലാണ്. രണ്ട് മോഡലുകളും 4 നിറങ്ങളില്‍ ലഭ്യമാകും. മെറ്റാലിക് പേള്‍ വൈറ്റ്, ഗ്ലോസി എബോണി ബ്ലാക്ക്, സാറ്റിന്‍ റെഡ്, പ്യൂറ്റര്‍ ഗ്രേ എന്നീ നിറങ്ങളിലാണ് വണ്ടികളെത്തുക.

യു.എസ്.ഡി ഫോര്‍ക്കുകളുള്ള പള്‍സര്‍ സീരിസിലെ ആദ്യ ബൈക്കുകളാണ് ഇവ. പുതിയ ശ്രേണിയിലുള്ള അപ്‌സൈഡ് ഡൌണ്‍ ഫോര്‍ക്കുകള്‍ ഫാസ്റ്റ് കോര്‍ണറിംങിനും ചടുലമായ ഹാന്‍ഡിലിങ്ങിനും സഹായിക്കുന്നു. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ ഓപ്ഷന്‍ ഉള്‍കൊള്ളിച്ച ഡിസ്‌പ്ലേ കണ്‍സേള്‍ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്.

6 സ്പീഡ് ഗിയര്‍ ബോക്‌സാണ് എന്‍.എസ്. 200 ന് കരുത്ത് പകരുന്നത്. രണ്ട് ബൈക്കുകളിലും ഡ്യുവല്‍ചാനല്‍ എബിഎസ് സജ്ജീകരിച്ചിരിക്കുന്നു. പള്‍സര്‍ എന്‍.എസ് സീരീസ് ഇപ്പോള്‍ ലോകത്തെ 30 രാജ്യങ്ങളില്‍ വില്‍പനയുള്ളതായി കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

Content Highlights: 2023 Bajaj Pulsar NS160 and NS200 launched in India

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Simple One

2 min

ഒറ്റത്തവണ ചാര്‍ജില്‍ 212 കിലോമീറ്റര്‍, ഏറ്റവും വേഗമുള്ള ഇ-സ്‌കൂട്ടര്‍; അത്ര സിംപിളല്ല സിംപിള്‍ വണ്‍

May 28, 2023


Yamaha

2 min

കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ താരം, യമഹയുടെ അടുത്ത ലക്ഷ്യം ഇലക്ട്രിക് ഇരുചക്രവാഹനം

May 28, 2023


Harley Davidson X440

2 min

ഹീറോ-ഹാര്‍ലി ഡേവിഡ്‌സണ്‍ കൂട്ടുക്കെട്ടിലെ സൂപ്പര്‍ ഹീറോ: എക്‌സ്440 ഇന്ത്യന്‍ നിരത്തുകളിലേക്ക്

May 27, 2023

Most Commented