
കെ.ടി.എം. 390 അഡ്വഞ്ചർ | Photo: KTM
ഇന്ത്യയിലെ അഡ്വഞ്ചര്‍ ബൈക്ക് പ്രേമികളുടെ ഇഷ്ട വാഹനമായ കെ.ടി.എം. 390 അഡ്വഞ്ചറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. രണ്ട് റൈഡിങ്ങ് മോഡുകളും റേസിങ്ങ് ബ്ലൂ, ഡാര്‍ക്ക് ഗാല്‍വനോ ബ്ലാക്ക് എന്നീ പുത്തന്‍ നിറങ്ങളുമായി പുനര്‍ജനിച്ചിരിക്കുന്ന ഈ ബൈക്കിന് 3.35 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. കെ.ടി.എമ്മിന്റെ ഈ പുത്തന്‍ അഡ്വഞ്ചര്‍ ബൈക്കിന്റെ ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചതായും നിര്‍മാതാക്കള്‍ അറിയിച്ചു.
വിവിധ തരത്തിലുള്ള ട്രാക്ഷന്‍ കണ്‍ട്രോളിനൊപ്പം സ്ട്രീറ്റ്, ഓഫ് റോഡ് എന്നീ റൈഡിങ്ങ് മോഡുകളാണ് ഈ ബൈക്കില്‍ കൊണ്ടുവന്നിരിക്കുന്നത്. നനഞ്ഞിരിക്കുന്നതും മറ്റുമായ പ്രതലത്തില്‍ ഏറ്റവും മികച്ച ഡ്രൈവിങ്ങ് ഒരുക്കുന്നതിനായാണ് ഓഫ് റോഡ് മോഡ് നല്‍കിയിട്ടുള്ളത്. കൂടുതല്‍ കരുത്തുറ്റ ഫൈവ് സ്‌പോക്ക് കാസ്റ്റ് വീലുകളും പുതിയ കെ.ടി.എം. 390-യുടെ സവിശേഷതയാണ്. റിമ്മുകള്‍ കൂടുതല്‍ കരുത്തുറ്റതാണെന്നാണ് നിര്‍മാതാക്കളുടെ വാദം.

ഇന്ത്യയിലെ അഡ്വഞ്ചര്‍ ടൂറിങ്ങ് പ്രേമികളുടെ ആദ്യ ചോയിസായി മാറാന്‍ കെ.ടി.എം.390 അഡ്വഞ്ചറിന് സാധിച്ചിട്ടുണ്ട്. അഡ്വഞ്ചര്‍ യാത്രകള്‍ക്ക് ഉതകുന്ന സവിശേഷതകളും ഇലക്ട്രോണിക്‌സ് ഫീച്ചറുകളും ഉള്‍പ്പെടെ നല്‍കിയാണ് പുതിയ മോഡല്‍ എത്തിച്ചിരിക്കുന്നത്. റൈഡിങ്ങ് മോഡലുകളും പുതുമയുള്ള നിറങ്ങളുമായി എത്തിയിട്ടുള്ള 2022 കെ.ടി.എം.390 കമ്പനിയുടെ ഉയര്‍ന്ന മോഡലുകള്‍ക്ക് സമാനമാണെന്ന് ബജാജ് ഓട്ടോ ഇന്ത്യയുടെ മേധാവി അഭിപ്രായപ്പെട്ടു.

റൈഡിങ്ങ് മോഡുകളും പുത്തന്‍ നിറങ്ങളും വരുത്തി പുതുമ വരുത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കലായി മുന്‍ മോഡലിനെ പിന്തുടര്‍ന്നാണ് ഈ മോഡലും എത്തിച്ചിരിക്കുന്നത്. 373 സി.സി. സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ വാല്‍വ് ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് പുതിയ മോഡലിന്റെയും ഹൃദയം. ഇത് 43 ബി.എച്ച്.പി. പവറും 37 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..