ജാപ്പനീസ് ഇരുചക്ര ബ്രാന്‍ഡായ കാവാസാക്കി മോട്ടോര്‍ ഇന്ത്യ 2022 നിഞ്ച 1000എസ്.എക്‌സ്. വിപണിയില്‍ അവതരിപ്പിച്ചു. 11.40 ലക്ഷം രൂപ മുതലാണ് പുത്തന്‍ നിഞ്ചയുടെ എക്‌സ്ഷോറൂം വില ആരംഭിക്കുന്നത്. വാഹനത്തിനായുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഡിസംബറില്‍ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും.

എമറാള്‍ഡ് ബ്ലേസ്ഡ് ഗ്രീന്‍, മെറ്റാലിക് മാറ്റ് ഗ്രാഫെനെസ്റ്റീല്‍ രേഗ എന്നീ നിറങ്ങളിലാണ് കാവാസാക്കി നിഞ്ചയുടെ പരിഷ്‌കരിച്ച പതിപ്പ് എത്തുന്നത്. ബോഡി പാനലില്‍ നല്‍കിയിട്ടുള്ള പുതിയ ഗ്രാഫിക്‌സും മറ്റും മൊത്തത്തില്‍ പുതിയ നിഞ്ചയുടെ സ്‌പോര്‍ട്ടി ലുക്ക് പരിപൂര്‍ണമാക്കുന്നുണ്ട്.

Kawasaki Ninja 1000SX

1,043 സി.സി. ലിക്വിഡ് കൂള്‍ഡ് ഫോര്‍ സ്‌ട്രോക്, ഇന്‍ലൈന്‍ ഫോര്‍ സിലിന്‍ഡര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 10,000 ആര്‍.പി.എമ്മില്‍ പരമാവധി 140 എച്ച്.പി. പവറും 8,000 ആര്‍.പി.എമ്മില്‍ പരമാവധി 111 എന്‍.എം. ടോര്‍ക്കും ഇത് ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സുമായി എന്‍ജിന്‍ ജോഡിയാക്കിയിരിക്കുന്നു.

4.3 ഇഞ്ച് ടി.എഫ്.ടി. കളര്‍ ഡിസ്പ്ലേയാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍. ക്വിക് ഷിഫ്റ്റര്‍, ക്രൂസ് കണ്‍ട്രോണ്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, രണ്ട് പവര്‍ മോഡുകള്‍, നാല് റൈഡിങ് മോഡ് (സ്‌പോര്‍ട്ട്, റോഡ്, റെയ്ന്‍, റൈഡര്‍) എന്നിവയാണ് മറ്റ് സവിശേഷതകള്‍.

Content Highlights: 2022 Kawasaki Ninja 1000SX Launched, delivery begins from December