ഇന്ത്യയിലെ യുവാക്കളുടെ പള്‍സറിഞ്ഞ് യമഹ ഒരുക്കിയ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കാണ് എം.ടി15. കിടിലന്‍ ലുക്കിനൊപ്പം മികച്ച കരുത്തും സുരക്ഷയും ഉറപ്പാക്കി എത്തിയ ഈ ബൈക്കിന് ഇന്ത്യൻ നിരത്തുകളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യഘട്ടം വിജയമായതോടെ ഈ ബൈക്കിന്റെ 2021 പതിപ്പ് എത്തിച്ചിരിക്കുകയാണ് യമഹ.
എം.ടി.15-ന്റെ 2021 പതിപ്പ് ആദ്യമെത്തിച്ചിരിക്കുന്നത് തായ്‌ലൻഡിലാണ്. ഡിസൈനില്‍ വരുത്തിയിട്ടുള്ള നേരിയ മാറ്റത്തിനൊപ്പം പുത്തന്‍ നിറങ്ങളിലും ഇത്തവണ എം.ടി.15 എത്തിയിട്ടുണ്ട്. റേസിങ്ങ് ബ്ലു, മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക്ക് ഗ്രേ എന്നിവയാണ് പുതുതായി അവതരിപ്പിച്ച നിറങ്ങള്‍. ഇതിനൊപ്പം മുന്‍ മോഡലിലെ നിറങ്ങളും തുടര്‍ന്നേക്കും.
ബോഡിയില്‍ നല്‍കിയിട്ടുള്ള നീല നിറം ടയറുകളിലും നല്‍കിയാണ് പുതിയ ബ്ലു കളറിലുള്ള എം.ടി.15 എത്തിയിട്ടുള്ളത്. ടാങ്കിന്റെ വശങ്ങളിലെ ആവരണങ്ങളില്‍ ഗ്രേ ഫിനീഷിങ്ങുമാണ് നല്‍കിയിട്ടുള്ളത്. അതേസമയം, മെറ്റാലിക് ബ്ലാക്ക് ഫിനീഷിങ്ങ് നല്‍കിയിട്ടുള്ള മോഡലിനെ പൂര്‍ണമായും കറുപ്പാണ് അണിയിച്ചിരിക്കുന്നത്. ഗ്രേ ഗ്രാഫിക്‌സുകളും നല്‍കിയിട്ടുണ്ട്.
ഫീച്ചറുകളില്‍ മാറ്റം വരുത്താതെയാണ് പുതിയ എം.ടി.15 എത്തിയിട്ടുള്ളത്. മെക്കാനിക്കലായും മുന്‍ മോഡലിന്റെ പിന്‍ഗാമിയാണ്. 18.5 ബി.എച്ച്.പി. പവറും 14.7 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 155 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് 2021 എം.ടി.15-നിലും നല്‍കിയിട്ടുള്ളതത്. സ്ലിപ്പര്‍, അസിസ്റ്റ് ക്ലെച്ച് സംവിധാനത്തിനൊപ്പം ആറ് സ്പീഡാണ് ഇതിലെ ഗിയര്‍ബോക്‌സ്.
ഡെല്‍റ്റാബോക്‌സ് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ള ഈ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡലില്‍ എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എം.ടി.09-ന് സമാനമായ എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തുടങ്ങിയ ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. സുരക്ഷയൊരുക്കാന്‍ സിംഗിള്‍ ചാനല്‍ എ.ബി.എസിനൊപ്പം ഡിസ്‌ക് ബ്രേക്കും നല്‍കിയിട്ടുണ്ട്.
Content Highlights: 2021 Yamaha MT15 Naked Street Fighter Bikes Launched