ടിവിഎസ് നിരയിലെ ഏറ്റവും കരുത്തുറ്റ അപ്പാച്ചെ RR 310 മോഡലിന്റെ പരിഷ്‌കരിച്ച പുതിയ പതിപ്പ് പുറത്തിറങ്ങി. 2.27 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. മുന്‍ മോഡലിനെക്കാള്‍ മൂവായിരം രൂപയോളം കൂടുതലാണിത്. റേസ് ട്യൂണ്‍ഡ് സ്ലിപ്പര്‍ ക്ലച്ചോടെയാണ് പുതിയ അപ്പാച്ചെ RR 310 യുടെ വരവ്. മുന്‍ മോഡലില്‍ നിന്ന് വ്യത്യസ്തമായി പുതിയ ഫാന്റം ബ്ലാക്ക് നിറത്തിലും 2019 അപ്പാച്ചെ RR 310 ലഭ്യമാകും. 

സ്ലിപ്പര്‍ ക്ലച്ചിന്റെ സഹായത്തോടെ ഉയര്‍ന്ന വേഗതയില്‍ വളവുകളിലും മറ്റും ഗിയര്‍ ഡൗണ്‍ ചെയ്യുമ്പോള്‍ കൂടുതല്‍ സ്ഥിരത നല്‍കാനും മികച്ച ഡ്രൈവിങ് അനുഭവമേകാനും പുതിയ അപ്പാച്ചെ RR 310യ്ക്ക് സാധിക്കും. 313 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ടിവിഎസും ബിഎംഡബ്ല്യു മോട്ടോറോഡും സംയുക്തമായി നിര്‍മിച്ചതാണ് ഈ എന്‍ജിന്‍. 9700 ആര്‍പിഎമ്മില്‍ 34 ബിഎച്ച്പി പവറും 7700 ആര്‍പിഎമ്മില്‍ 27.3 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡാണ് ഇതിലെ ഗിയര്‍ബോക്‌സ്. 

Content Highlights; TVS Apache RR 310, Apache RR 310, TVS Bikes