തിഹാസിക അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് ബൈക്ക് 'ലൈവ്‌വയര്‍' 2019-ല്‍ പുറത്തിറക്കും. ഇതിന് മുന്നോടിയായി അമേരിക്കയിലെ ഹാര്‍ലി മ്യൂസിയത്തില്‍ കമ്പനിയുടെ 115-ാം വാര്‍ഷിക ആഘോഷ വേളയില്‍ 'ലൈവ്‌വയര്‍' ഇലക്ട്രിക്കിന്റെ പ്രൊഡക്ഷന്‍ മോഡല്‍ അവതരിപ്പിച്ചു. 

Harley-Davidson LiveWire

2014-ല്‍ പ്രദര്‍ശിപ്പിച്ച പ്രെജക്റ്റ് ലൈവ്‌വയര്‍ കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം. ഹാര്‍ലിയുടെ കരുത്തുറ്റ സ്‌പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ഇലക്ട്രിക്ക് ബൈക്കിന്റെയും ഡിസൈന്‍. പ്രദര്‍ശിപ്പിച്ചെങ്കിലും വാഹനത്തിന്റെ കൂടുതല്‍ ഫീച്ചേഴ്‌സ് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

കണ്‍സെപ്റ്റില്‍ നിന്ന് വലിയ മാറ്റം ലൈവ്‌വയര്‍ പ്രൊഡക്ഷന്‍ സ്‌പെക്കിനില്ല. സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മില്‍ പെന്‍സില്‍വാനിയയിലെ യോര്‍ക്ക് നിര്‍മാണ കേന്ദ്രത്തിലാണ് ഇലക്ട്രിക് ബൈക്കിന്റെ നിര്‍മാണം.

Harley Davidson LiveWire

ഇന്ധന വാഹനങ്ങള്‍ക്ക് സമാനമായി ഫ്യുവല്‍ ടാങ്കിന് മുകളിലാണ് ലൈവ്‌വയറിലെ ചാര്‍ജിങ് സോക്കറ്റ്. 74 എച്ച്പി പവര്‍ നല്‍കുന്ന 55kW മോട്ടോറാണ് ലൈവ്‌വെയര്‍  കണ്‍സെപ്റ്റില്‍ നല്‍കിയിരുന്നത്. എന്നാല്‍ പ്രൊഡക്ഷന്‍ സ്‌പെക്കില്‍ ഇതിലും മികച്ച പെര്‍ഫെമെന്‍സ് പ്രതീക്ഷിക്കാം. ആദ്യ ഘട്ടത്തില്‍ അമേരിക്കയിലും യൂറോപ്പിലും സന്ദര്‍ശിച്ച ശേഷം മാത്രമേ ലൈവ്‌വയര്‍ ഇലക്ട്രിക് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കെത്തു.

Content Highlights; 2019 Harley-Davidson LiveWire electric Bike First Look