ഡംബര മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ 'ഡുക്കാറ്റി'യുടെ പുതിയ 'സ്‌ക്രാംബ്ലര്‍' ശ്രേണി വിപണിയിലെത്തി. ഐക്കണ്‍, ഡെസര്‍ട്ട് സ്ലെഡ്, ഫുള്‍ ത്രോട്ടില്‍, കഫേ റേസര്‍, എന്നിവ പുതിയ വൈ 19 ശ്രേണിയില്‍ ഉള്‍പ്പെടുന്നു.

വിസ്താരമേറിയ ഹാന്‍ഡില്‍ ബാര്‍, ലളിതവും ശക്തവുമായ എന്‍ജിന്‍, എന്നിവ പുതിയ ശ്രേണിക്ക് മാറ്റുകൂട്ടുന്നു. സ്‌ക്രാംബ്ലര്‍ ഐക്കണ്‍, പാരമ്പര്യത്തിന്റെയും നൂതനാശയങ്ങളുടെയും മിശ്രണമാണ്.

എല്‍ട്വിന്‍, ഡെസ്മോഡ്രോമിക് ഡിസ്ട്രിബ്യൂഷന്‍, ഓരോ സിലിന്‍ഡറിനും രണ്ട് വാല്‍വുകള്‍, എയര്‍കൂള്‍ഡ്-803 സി.സി. എന്‍ജിന്‍ എന്നിവ പ്രധാന സവിശേഷതകളാണ്. 

ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഡുക്കാറ്റി മള്‍ട്ടി മീഡിയ സിസ്റ്റം വഴി ഇഷ്ടഗാനങ്ങള്‍ ആസ്വദിക്കാം. ഇന്‍കമിങ് കോളുകള്‍ക്ക് മറുപടി പറയാം. ഇന്റര്‍കോം വഴി സംസാരിക്കുകയുമാവാം.

കറുപ്പ് ഫ്രെയിം, കറുപ്പ് സീറ്റ്, ഗ്രേ റിമ്മുകള്‍, ക്ലാസിക് 62 മഞ്ഞ എന്നീ നിറങ്ങളിലാണ് എത്തുന്നത്.

Content Highlights: 2019 Ducati Scrambler 800 range launched from Rs 7.89 lakh