ആക്ടീവ ഫോര്‍ ജി, ഏവിയേറ്റര്‍ എന്നിവയ്ക്ക് പിന്നാലെ ഹോണ്ട സ്കൂട്ടര്‍ ശ്രേണിയില്‍ പുതിയ ഡിയോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 4 എഞ്ചിന് നിലവാരം കൈവരിച്ച ഡിയോ പതിപ്പാണ് കമ്പനി പുതുക്കി അവതരിപ്പിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങളില്‍ ബിഎസ് 4 എഞ്ചിന്, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ് എന്നിവ നിര്‍ബന്ധമാക്കിയതിന്റെ ഭാഗമായാണ് ഇവ ഉള്‍പ്പെടുത്തി ഡിയോ നിരത്തിലെത്തിച്ചത്. മുന്‍ മോഡലിനെക്കാള്‍ വില അല്പം കൂടുതലാണ് ഇവന്, 49,132 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില.
ഫ്രണ്ട് അപ്രോണും ലൈറ്റിങ് സിസ്റ്റവും പൂര്‍ണമായും പുതിയതാണ്. ന്യൂജെന്‍ ബോഡി ഗ്രാഫിക്സിനൊപ്പം പുതിയ കളര്‍ ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പേള്‍ സ്പോര്‍ട്സ് യെല്ലോ, വൈബ്രന്റ് ഓറഞ്ച്, സ്പോര്‍ട്സ് റെഡ്, മാറ്റ് ആക്സിസ് ഗ്രേ, കാന്‍ഡി ജാസി ബ്ലൂ എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാകും. എഞ്ചിന് കരുത്തില്‍ മാറ്റമുണ്ടാകില്ല. 109.2 സിസി എഞ്ചിന് 7000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 8.77 എന്‍എം ടോര്‍ക്കുമേകും. മണിക്കൂറില്‍ 83 കിലോമീറ്ററാണ് പരമാവധി വേഗത. 62 കിലോമീറ്ററിന്റെ മികച്ച ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..