സൈക്കിൾബൈക്കുമായി മുഹമ്മദ് റാഫി
തിരുവമ്പാടി: കോവിഡ് തീര്‍ത്ത അടച്ചിരിപ്പിന്റെ കാലത്ത് സ്വന്തമായി സൈക്കിള്‍ബൈക്ക് നിര്‍മിച്ചൊരു കുട്ടിശാസ്ത്രജ്ഞനുണ്ട് മലയോരത്ത്. കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടി പെരുമ്പൂള പൂളക്കച്ചാലില്‍ ഹഫ്സത്ത് ബീവി-അബ്ദുറഹ്‌മാന്‍ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് റാഫിയാണ് (14) സൈക്കിള്‍ബൈക്ക് നിര്‍മിച്ചത്.
വീട്ടില്‍ കാറും സ്‌കൂട്ടറുമെല്ലാമുണ്ടെങ്കിലും സ്വന്തമായൊരു വാഹനം വേണമെന്ന ആശയമാണ് സൈക്കിള്‍ബെക്കിലെത്തിച്ചത്. യൂട്യൂബില്‍ നോക്കിയായിരുന്നു നിര്‍മാണവിദ്യകളെല്ലാം പഠിച്ചത്. മാതാപിതാക്കളും സഹോദരങ്ങളായ ഹസ്ന, മുഹമ്മദ് ഷാഫി, ബന്ധു ഹാഷിം, അയല്‍വാസി ഹാഷിം എന്നിവരെല്ലാം സഹായഹസ്തവുമായി കൂടെനിന്നു.
വീട്ടിലെ പഴയ പൈപ്പുകളും തിരുവമ്പാടിയിലെ വര്‍ക്ക് ഷോപ്പില്‍നിന്ന് പാര്‍ട്സുമെത്തിച്ചാണ് സൈക്കിള്‍ബൈക്ക് യാഥാര്‍ഥ്യമാക്കിയത്. ബൈക്കിന്റെ പ്രവര്‍ത്തനവും സൈക്കിളിന്റെ രൂപവുമുള്ള വാഹനത്തിന് നല്ലവേഗമുണ്ട്. മൂന്നുമാസത്തെ പ്രയത്‌നത്തിനൊടുവിലാണ് സൈക്കിള്‍ബൈക്ക് എന്ന സ്വപ്നം സഫലമാകുന്നത്.
കൊടുവള്ളി കെ.എം.ഒ. ഇസ്ലാമിക് അക്കാദമിയില്‍ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് റാഫി അവധിക്കാലം സൈക്കിള്‍ബൈക്കില്‍ ആസ്വദിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്തതും വണ്ടിക്ക് ലൈസന്‍സ് ലഭിക്കാത്തതുംകാരണം പ്രധാനനിരത്തുകളില്‍ ഇറക്കാന്‍ കഴിയില്ലെങ്കിലും സ്വന്തമായി വാഹനം രൂപപ്പെടുത്തിയെടുത്തതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഈ കൊച്ചുമിടുക്കന്‍. വാഹനം നിര്‍മിക്കാന്‍ പതിനായിരം രൂപ ചെലവായി.
Content Highlights: 14 year old boy develop cycle bike with the help of youtube video, Boy develop bike
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..