ന്ത്യയില്‍ 10 കോടി യൂണിറ്റിന്റെ (100 മില്ല്യണ്‍) ഉത്പാദനം പിന്നിട്ടതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഉപയോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുമായി ഹീറോ മോട്ടോകോര്‍പ്. ഹീറോയുടെ മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ എന്നിവയ്ക്കായി 100 രൂപയ്ക്ക് പെയ്ഡ് സര്‍വീസ് ഒരുക്കിയാണ് ഈ ആഘോഷത്തില്‍ ഹീറോ ഉപയോക്താക്കളെയും ചേര്‍ത്ത് നിര്‍ത്തുന്നത്. മാര്‍ച്ച് അഞ്ചിന് ആരംഭിച്ച ഈ ആനുകൂല്യം മാര്‍ച്ച് എട്ടാം തീയതി വരെ തുടരും.

സര്‍വീസിന് പുറമെ, മറ്റ് സേവനങ്ങളും 100 രൂപയ്ക്ക് ലഭ്യമാക്കുന്നുണ്ടെന്നാണ് ഹീറോ അറിയിച്ചിരിക്കുന്നത്. 100 രൂപയ്ക്ക് പെയ്ഡ് സര്‍വീസ്, റോഡ് സൈഡ് അസിസ്റ്റന്‍സിന് 100 രൂപ ഇളവ്, എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമായി വാഷിങ്ങ്, പോളീഷിങ്ങ്, നൈട്രജന്‍ ഫില്ലിങ്ങ്, വാര്‍ഷിക മെയിന്റനന്‍സ് കോണ്‍ട്രാക്ടില്‍ 100 രൂപയുടെ ഇളവ് എന്നിങ്ങനെയാണ് ഹീറോ മോട്ടോകോര്‍പ് ഒരുക്കിയിട്ടുള്ള മറ്റ് ആനുകൂല്യങ്ങള്‍. 

നാല് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ മാര്‍ച്ച് എട്ടിനാണ് അവസാനിക്കുന്നത്. ഈ ആഘോഷത്തിന്റെ ഭാഗമായി ഹീറോയുടെ എല്ലാ സ്‌കൂട്ടറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും എക്‌സ്‌ചേഞ്ച് ഓഫറും കമ്പനി ഒരുക്കുന്നുണ്ട്. ഇതിനുപുറമെ, അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് എട്ടിന് ഹീറോയുടെ എല്ലാ സ്‌കൂട്ടര്‍ മോഡലുകള്‍ക്കും എക്‌സ്‌ചേഞ്ച്, പര്‍ച്ചേസ് ഓഫറുകളും ഒരുക്കുന്നുണ്ടെന്നാണ് ഹീറോ അറിയിച്ചിരിക്കുന്നത്. 

ഈ ആനുകൂല്യങ്ങള്‍ക്ക് പുറമെ, സ്‌പെഷ്യല്‍ സെലിബ്രേഷന്‍ എഡിഷനുകള്‍ക്കും പ്രത്യേകം ഓഫറുകള്‍ നല്‍കുന്നുണ്ട്. എല്ലാ ഹീറോ ഉടമകള്‍ക്കും ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് വാഹനം സൗജന്യമായി കഴുകുകയും പോളീഷ് ചെയ്യുകയും ചെയ്യാം. 2021 ജനുവരി 21നാണ് പത്ത് കോടി വാഹനങ്ങളുടെ ഉല്‍പ്പാദനം എന്ന നാഴികക്കല്ല് ഹീറോ പിന്നിട്ടത്. ഈ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുള്ള സ്പെഷ്യല്‍ ഓഫറാണിത്.

Content Highlights: 100 Million Celebration; Hero Motocrop Announce Offer For Paid Service