ഹീറോയുടെ രണ്ട് സ്‌കൂട്ടറുകള്‍ വിപണിയിലേക്ക്


രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് രണ്ട് സ്‌കൂട്ടറുകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നു. ഹീറോയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് രവി സദ്ദാണ് ഇക്കാര്യം വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തിയത്. സ്‌കൂട്ടറുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല. 2014 ലെ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഡാഷ് 110, ഡെയര്‍ 125 എന്നിവയാവും വിപണിയിലെത്തുക.

ഡാഷ് 110 ന്റെ നിര്‍മ്മാണം ഗുര്‍ഗാവിലെ ഫാക്ടറിയില്‍ ഹീറോ തുടങ്ങിക്കഴിഞ്ഞു. 8.5 ബി.എച്ച്.പി പരമാവധി കരുത്തും 9.4 എന്‍.എം ടോര്‍ക്കും നല്‍കുന്ന 111 സി.സി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് ഫോര്‍ സിലിണ്ടര്‍ എന്‍ജിനാവും ഡാഷിന് കരുത്ത് പകരുക. യു.എസ്.ബി മൊബൈല്‍ ചാര്‍ജര്‍, ബൂട്ട് ലൈറ്റ്, എല്‍.ഇ.ഡി ടെയില്‍ ലാമ്പ് തുടങ്ങിയവയാണ് ഡാഷിന്റെ സവിശേഷതകള്‍. ഹീറോയുടെ ആദ്യ 125 സി.സി സ്‌കൂട്ടറാവും ഡെയര്‍. 9.38 ബി.എച്ച്.പി കരുത്തും 9.8 എന്‍.എം ടോര്‍ക്കും പകരുന്ന 124.6 സി.സി എയര്‍കൂള്‍ഡ് എന്‍ജിനാവും ബൈക്കിന് കരുത്ത് പകരുക. ഡ്യുവല്‍ ടോണ്‍ അലോയ്‌സ്, എല്‍.ഇ.ഡി ടെയില്‍ ലാമ്പ്, ബൂട്ട് ലാമ്പ്, ഡിജിറ്റല്‍ കണ്‍സോള്‍, ഡ്യുവല്‍ടോണ്‍ ബോഡി, ട്യൂബ് ലെസ് ടയറുകള്‍ തുടങ്ങിയവയാണ് സവിശേഷതകള്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented