കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ ഇന്ന് കൂടിവരുകയാണ്. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുന്നു. കേരളത്തിലെ ആണ്‍കുട്ടികളില്‍ 38.67 ശതമാനത്തിനും പെണ്‍കുട്ടികളില്‍ 37.7 ശതമാനത്തിനും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു ലൈംഗിക ദുരനുഭവമുണ്ടായിട്ടുണ്ടെന്നാണ് 2014 ല്‍ പുറത്തുവന്ന ഒരു പഠനത്തില്‍ പറയുന്നത്. 

അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ പോലും പലപ്പോഴും പീഡകരാകാറുണ്ട്. ഇത് കുട്ടികളിലുണ്ടാക്കുന്ന മാനസിക ആഘാതത്തിന്റെ തോത് കൂട്ടുന്നു. ചെറുപ്പത്തില്‍ പീഡനത്തിന് ഇരയാവുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ നിരവധി മാനസിക പ്രശ്‌നങ്ങളുണ്ടാകാം. ഇവര്‍ക്ക് ഭാവിയില്‍ ലൈംഗികതയോട് തന്നെ വെറുപ്പുമുണ്ടാകാം. ഇത് പില്‍ക്കാലത്ത് അവരുടെ ദാമ്പത്യ ജീവിതത്തെയും ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടികളെ പീഡനങ്ങളില്‍ നിന്ന് രക്ഷിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യുന്നത്. പീഡനത്തിന് കാരണമാകുന്ന സാഹചര്യങ്ങളെ അകറ്റുന്നതോടൊപ്പം പീഡനത്തിന് ഇരയായ കുട്ടികള്‍ക്ക് ആശ്വാസം നല്‍കാനും മാനസിക സമ്മര്‍ദത്തില്‍ നിന്ന് കരകയറാനും കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കേണ്ടതുണ്ട്. 
 
നെറ്റിലെ ലൈംഗികക്കെണികള്‍, ടീനേജിലെ നെറ്റ് ഉപയോഗം, അടുത്തറിയുന്നവര്‍ പീഡകരാകുമ്പോള്‍ എന്തുചെയ്യണം, പീഡനത്തിനു പിന്നിലെ കാരണങ്ങള്‍ എന്താണ്, അത് പ്രതിരോധിക്കാനുള്ള വഴികള്‍, പീഡനത്തെത്തുടര്‍ന്നുള്ള മാനസിക-ശാരീരിക പ്രശ്‌നങ്ങള്‍ അകറ്റാനുള്ള വഴികള്‍, പീഡനങ്ങളെ നേരിടുന്നതിനുള്ള നിയമസഹായങ്ങള്‍, പീഡനത്തിന് ഇരയായ കുട്ടികള്‍ക്ക് പിന്തുണ നല്‍കേണ്ടതിന്റെയും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതിന്റെയും ആവശ്യകത, ഇക്കാര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സഹായം നല്‍കുന്ന വിവിധ സംഘടനകള്‍, ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയെക്കുറിച്ചെല്ലാം ജൂണ്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയിലൂടെ സമഗ്രമായി അറിയാം. 


ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വെവ്വേറെ കാണുന്ന രീതി മാറണം. അവര്‍ പരസ്പരം സ്വതന്ത്രമായി സംസാരിക്കുകയും ഇടപെടുകയും ചെയ്യട്ടെ. പീഡനം ചെറുക്കാന്‍ പെണ്‍കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനൊപ്പം സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് ആണ്‍കുട്ടികളെയും പഠിപ്പിക്കണം. ഒപ്പം നിയമം കൃത്യമായി നടപ്പാക്കുകയും വേണം. - ഡോ. പി. കൃഷ്ണകുമാര്‍, ഡയറക്ടര്‍ ഇംഹാന്‍സ്, കോഴിക്കോട്


ലൈംഗിക പീഡനത്തിനിരയായ കുട്ടികളില്‍ വിവിധ ശാരീരിക-മാനസിക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചില കുട്ടികളില്‍ അമിത ലൈംഗികതാത്പര്യവും സ്വവര്‍ഗ ലൈംഗികാസക്തിയും പ്രകടമായേക്കും. പീഡനത്തിന് ഇരയായ കുട്ടികള്‍, ഭാവിയില്‍ മറ്റു കുട്ടികള്‍ക്കു മേല്‍ ലൈംഗികപരീക്ഷണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. - ഡോ. അരുണ്‍ ബി.നായര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി വിഭാഗം, ഗവ.മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം


ജീവിതവൈഷമ്യങ്ങള്‍ ഒട്ടേറെ നേരിട്ടുകഴിഞ്ഞവര്‍ക്ക് നെറ്റില്‍ നിന്നുള്ള ക്ഷണങ്ങളിലെ പന്തിയില്ലായ്മകള്‍ തിരിച്ചറിയാന്‍ കഴിവു കുറഞ്ഞുപോകാം. ശ്രദ്ധയും സ്‌നേഹവും മോഹിച്ചു നെറ്റിലലയുന്നവരെ അവിടുത്തെ ചൂഷകര്‍ മുതലെടുക്കാം. - ഡോ. ഷാഹുല്‍ അമീന്‍, സൈക്യാട്രിസ്റ്റ്, സെന്റ് തോമസ് ഹോസ്പിറ്റല്‍ ചങ്ങനാശ്ശേരി


ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന തിക്താനുഭവങ്ങളാണ് ലൈംഗികപീഡനം കുട്ടികള്‍ക്ക് നല്‍കുന്നത്. ആണ്‍കുട്ടിയിലും പെണ്‍കുട്ടിയിലും ഇത് വ്യത്യസ്തവുമാണ്. - ഡോ. സ്മിത സി.എ, അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി വിഭാഗം ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്


aroguyamasika

ലേഖനത്തിന്റെ പൂര്‍ണരൂപം ജൂണ്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍

 

ആരോഗ്യമാസിക ഓണ്‍ലൈനായി വാങ്ങിക്കാം