ഭക്ഷണത്തില്‍ നമ്മള് ഏറ്റവും പ്രാധാന്യം നല്‍കുന്നത് അരി, ഗോതമ്പ് തുടങ്ങിയ മുഖ്യാഹാരങ്ങള്ക്കാണല്ലോ. എന്നാല്‍ അഴകിനും കരുത്തിനും ആരോഗ്യത്തിനും അത് മാത്രം പോര. പ്രായത്തിന് അനുസരിച്ച് ചില നിറമുള്ള ഭക്ഷണങ്ങള്‍ കൂടി തിരഞ്ഞെടുക്കണം. നിറമുള്ള ഭക്ഷണം എന്നാല്‍ കൃത്രിമനിറങ്ങളടങ്ങിയവയല്ല. പ്രകൃതിദത്തമായ നിറങ്ങള്‍ തന്നെ. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയവ.
പ്രായത്തിന് അനുസരിച്ച് കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവിലും ഇനത്തിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. കുഞ്ഞുങ്ങള്‍ക്ക് വളര്‍ച്ചയുടെ ഘട്ടമായതിനാല്‍ മഞ്ഞ, ഓറഞ്ച് നിറമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വാഴപ്പഴം, കാരറ്റ്, പപ്പായ തുടങ്ങിയവയില്‍ വളര്‍ച്ചയ്ക്കും കാഴ്ച ശക്തിക്കും നല്ല രോഗപ്രതിരോധത്തിനും സഹായിക്കുന്ന ഘടകങ്ങളുണ്ട്.
യൗവന കാലഘട്ടത്തില്‍ വയലറ്റും പച്ചയും നിറങ്ങളുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും കുറച്ചുകൂടി പ്രാധാന്യം നല്‍കാം. ഇവയില്‍ അടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റുകള്‍ തലച്ചോര്‍, ഹൃദയം, അസ്ഥി, രക്തക്കുഴലുകള്‍ എന്നിവയുടെയൊക്കെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതുപോലെ ഇലക്കറികള്‍ ഉള്‍പ്പെടുത്താനും മറക്കരുത്. ഇങ്ങനെ മധ്യവയസ്സിലും വാര്‍ധക്യത്തിലും അനുയോജ്യമായ ഭക്ഷണക്രമീകരണങ്ങള്‍ ആവശ്യമാണ്.
അറുപത് വയസ്സ് പിന്നിടുമ്പോള്‍ പേശികള്‍ കുറയുന്നു, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുകയും ചെയ്യുന്നു. അപ്പോള്‍ അതിന് അനുസരിച്ച് ഭക്ഷണത്തിന്റെ അളവും ഇനവും മാറ്റം വരുത്തണം. 70 വയസ്സ് പിന്നിടുമ്പോള്‍ കുറഞ്ഞ അളവില്‍ നിന്ന് കൂടുതല്‍ പോഷകം ലഭിക്കുന്ന ഭക്ഷണം വേണം തിരഞ്ഞെടുക്കാന്‍.
ആരോഗ്യമാസിക ഓണ്‍ലൈന്‍ വഴി ഇന്നുതന്നെ വായിക്കാം