പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ക്ക് ആയുര്‍വേദം ഫലപ്രദം...
ആയുര്‍വേദപ്രകാരം, പ്രമേഹം, കൊളസ്‌ട്രോള്‍, രക്താതിമര്‍ദം എന്നീ രോഗങ്ങള്‍ അതിപോഷണം കൊണ്ട് ഉണ്ടാകുന്നവയാണ്. ദഹിക്കാന്‍ എളുപ്പമുള്ള ആഹാരം ഹിതവും മിതവുമായി കഴിക്കുക, വ്യായാമം ചെയ്യുക, ശരിയായ ദഹനമുണ്ടാക്കുന്ന ത്രികടു, ത്രിഫല, തുടങ്ങിയ നിരവധി ഔഷധങ്ങള്‍ ഉപയോഗിച്ച് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക എന്നിവയാണ് നിര്‍ദേശിക്കുന്നത്. കാലാനുസൃതമായ ഗവേഷണങ്ങള്‍ ഇത്തരം രോഗചികിത്സയില്‍ നടന്നുവരുന്നുണ്ട്. രോഗം വരാതെ ശ്രദ്ധിക്കുകയാണ് പ്രധാനം. അതിനായി, ആഹാരം, വ്യായാമം, ഉറക്കം തുടങ്ങിയവ ക്രമീകരിക്കുന്നതില്‍ ആയുര്‍വേദം ഊന്നല്‍ കൊടുക്കുന്നു.
നിരന്തരമായി ചികിത്സിച്ചാല്‍ പ്രമേഹം വര്‍ദ്ധിക്കാതെ നോക്കാം. അനുബന്ധ രോഗങ്ങളില്ലാതെ ശരീരത്തെ കാത്തുസൂക്ഷിക്കാനുള്ള ശ്രദ്ധയും പരിചരണവുമാണ് വേണ്ടത്. നെല്ലിക്കാത്തോട്, ത്രിഫല, ആര്യവേപ്പില, കൂവളത്തില, മഞ്ഞള്‍ തുടങ്ങി നിരവധി ഔഷധങ്ങള്‍ ഒറ്റയായും കൂട്ടമായും പ്രമേഹചികിത്സയില്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് ശാരീരികാദ്ധ്വാനത്തിനാണ്. നന്നായി ദേഹം ഇളകണം. വിയര്‍ക്കണം. ശരീരത്തില്‍ പൊടിയിട്ട് തിരുമ്മുക, തക്രധാര തുടങ്ങിയവ പ്രമേഹനിയന്ത്രണത്തിനായി ചെയ്യുന്ന ചില ചികിത്സാരീതികളാണ്. പിഴിച്ചില്‍, ഞവരക്കിഴി തുടങ്ങിയവ പ്രമേഹ രോഗികള്‍ കരുതലോടെ മാത്രമേ ചെയ്യാന്‍ പാടുള്ളൂ.
കൊളസ്‌ട്രോള്‍
ആയുര്‍വേദ വീക്ഷണ പ്രകാരം ഒരു വ്യക്തി എന്ന നിലയില്‍ ശാരീരികവും മാനസികവും സാമൂഹികവുമായ സുഖം ഉണ്ടാവത്തക്ക രീതിയിലാണ് ചികിത്സ വേണ്ടത്. ധമനീപ്രതിചയം എന്ന് ആയുര്‍വേദം വിവരിക്കുന്ന അവസ്ഥ കൊഴുപ്പ് രക്തധമനികളില്‍ അടിഞ്ഞുകൂടിയതാണ്. അത് കുറയ്ക്കുവാന്‍ ക്ഷാരങ്ങള്‍, ഗോമൂത്രം, കറിവേപ്പില, ത്രികടു തുടങ്ങിയവ പ്രയോജനപ്രദമാണ്. ഉദ്വര്‍ത്തനം, തക്രധാര, തക്രപ്രയോഗം എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ്.
രക്താദിമര്‍ദം
രക്താതിമര്‍ദം കുറയ്ക്കുന്ന സര്‍പ്പഗന്ധ, വെളുത്തുള്ളി തുടങ്ങി ധാരാളം ഔഷധങ്ങള്‍ ആയുര്‍വേദത്തിലുണ്ട്. എന്നാല്‍ രക്താതിമര്‍ദ്ദം എന്നത് ഒരു രോ ഗമായല്ല അയുര്‍വേദ വീക്ഷണം. രക്താതിമര്‍ദ്ദ കാരണങ്ങള്‍ മാനസികസമ്മര്‍ദ്ദം മുതല്‍ അമിതപോഷണംവരെ വരും. കാരണമനുസരിച്ചുള്ള ചികിത്സയാണ് വേണ്ടത്. ശിരോവസ്തി മുതല്‍ ചിട്ടയായ ആഹാരരീതി വരെ ഈ രോഗത്തിന് ഹിതമാണ്. മുരിങ്ങയില, ഞെരിഞ്ഞില്‍, വെളുത്തുള്ളി ഇവയൊക്കെ രക്താദിമര്‍ദ്ദത്തില്‍ പ്രയോജനമുണ്ടാക്കിയിട്ടുണ്ട്.
രക്താദിമര്‍ദമുള്ളവര്‍ ഉപ്പ് കുറയ്ക്കണമെന്ന് പറയാറുണ്ട്. എന്നാല്‍ സൈസവം (ഇന്തുപ്പ്) ഉപയോഗിക്കാം. അമിത മേദസ്സ് കുറയ്ക്കുന്നതും കൃത്യമായി വ്യാ യാമം ചെയ്യുന്നതും ഇത്തരം രോഗങ്ങളുടെ കാഠിന്യം കുറയ്ക്കും.
മാനസിക സമ്മര്‍ദ്ദം
എല്ലാ രോഗങ്ങള്‍ക്കും മാനസിക മായ ആഗ്രഹങ്ങളാണ് കാരണമെന്ന കാഴ്ചപ്പാടുള്ള ആയുര്‍വേദ ചികിത്സയില്‍ എട്ട് വിഭാഗങ്ങളില്‍ ഒന്നാണ് മാനസികരോഗ ചികിത്സ. അഹിതമായ മാനസിക വ്യാപാരങ്ങളില്‍ നിന്നും മനസ്സിനെ പിന്‍മാറ്റുക എന്ന യോഗയുടെ രീതി അവലംബിക്കാനാണ് ആയുര്‍വേദം ഉപദേശിക്കുന്നത്. ശരിയായ ജ്ഞാനം, ബുദ്ധി, വിവേചനശക്തി, അവനവന്റെ നേട്ടങ്ങളെയും പരിമിതികളെയും പറ്റിയുള്ള അവബോധം എന്നിവയിലൂടെ മാനസികസമ്മര്‍ദത്തെ ജയിക്കാനാവും. അമിതവികാരങ്ങളില്ലാതെ മധ്യമ മാര്‍ഗിയാവുക എന്നതാണ് മാനസിക സംഘര്‍ഷമില്ലാതെയിരിക്കാന്‍ ഏറ്റവും ആവശ്യം. സാമൂഹിക ജീവിതത്തിനുതകുന്ന രീതിയില്‍ 'സദ്‌വൃത്തം' അഥവാ സദാചാര രീതിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അമിതവണ്ണം
മേദസ്സിനെ കുറയ്ക്കുന്ന 'സ്ഥൗല്യ' ചികിത്സ ആയുര്‍വേദത്തില്‍ പ്രത്യേകമായി പ്രതിപാദിക്കുന്നു. ഔഷ ധങ്ങള്‍, ആഹാരം, ജീവിതരീതി എന്നിവയാണ് ഇതില്‍ നിര്‍ദേശിച്ചിട്ടുള്ളത്. മനസ്സിനും ശരീരത്തിനും സുഖകരമല്ലാത്ത പ്രവൃത്തി ശരീരത്തിന് സുഖം നല്കുമെന്ന നിലപാടാണ് ആയുര്‍വേദ സമീപനമായ 'നിസ്സുഖത്വം സുഖായ ച' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് കഠിനാധ്വാനം ചെയ്ത് ശരീരത്തിന് സുഖം ഉണ്ടാക്കിയെടുക്കുക. അത് ഏതെങ്കിലും ഒറ്റമൂലിയിലോ ഒരു ക്യാപ്‌സ്യൂളിലോ ഉള്‍പ്പെടുത്തി ചുരുക്കാനാവില്ല. സ്ഥൂലനെ സംബന്ധിച്ചിടത്തോളം വിശപ്പ് കൂടുമെന്നും കഴിക്കുന്ന ആഹാരമൊക്കെ മേദസ്സായി മാറുകയും രക്തം അസ്ഥി എന്നിവയൊക്കെ ക്ഷയിക്കുമെന്നും ആയുര്‍വേദ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അതിനാല്‍ രക്തത്തെ കൂട്ടുന്നതും അസ്ഥിയെ ബലപ്പെടുത്തുന്നതുമായ ചികിത്സയാണ് നിര്‍ദേശിക്കുന്നത്.
ഉദരേമദസ്സ് െപാതുെവ ഇരുന്ന് പണിെയടുക്കുന്നവരിലും വ്യായാമം കുറഞ്ഞവരിലുമാണ് കൂടുതല്‍ കാണുക. ശരീരത്തില്‍ െപാടിയിട്ട് തിരുമ്മുന്ന ഉദ്വര്‍ത്തനം എന്ന ചികിത്സാരീതി വളെര ഫല്രപദമാണ്. വ്യായാമവും സൂര്യനമസ്‌കാരം േപാെലയുള്ള േയാഗാസനങ്ങളും വളെര പ്രേയാജനം െചയ്യും. ഒറ്റമരുന്ന് ്രപേയാഗേത്തക്കാള്‍ ജീവിതെെശലി വ്യത്യാസെപ്പടുത്തുക, ഭക്ഷണ രീതി മാറ്റുക എന്നതാണ് ഏെറ ഫല്രപദം.
അടിവയറിലെ മേദസ്സ്
മദ്ധ്യവയസ്സായ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം പെരുവയര്‍ തന്നെയാണ്. ആര്‍ത്തവ വിരാമം അടുക്കുന്ന കാലഘട്ടം പൊതുവെ മേദസ്സ് കൂടുതല്‍ അടിഞ്ഞു കൂടുന്നതായി കാണാം. പുതിയ ജീവിതസൗകര്യങ്ങള്‍ നമ്മുടെ ശരീരത്തിന്റെ പല വഴക്കങ്ങളെയും മാറ്റിമറിച്ചിട്ടുണ്ട്. കുനിഞ്ഞ് മുറ്റമടിക്കുമ്പോള്‍ ഉദര പേശികള്‍ക്കും ഇടുപ്പിനും കിട്ടുന്ന വ്യായാമം, വെള്ളം കോരുമ്പോള്‍ കൈകള്‍ക്കും തോളിനും കിട്ടുന്ന വ്യായാമം ഇവയൊക്കെ ഇല്ലാതായി. സന്ധികളുടെ അനക്കങ്ങളുടെ തോത് പോലും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഭക്ഷണ രീതികള്‍ക്കാണെങ്കില്‍ ഗുരുത്വം കൂടുകയാണുണ്ടായത്. മാസമുറ നില്ക്കുന്ന കാലമാവുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന അസ്ഥിക്ഷയം കൂടിയാവുമ്പോള്‍ സന്ധിവാതരോഗങ്ങള്‍ വളരെയേറെ പ്രത്യക്ഷപ്പെടുന്നു. ഇരുമ്പിന്റെയും കാല്‍സ്യത്തിന്റെയും അളവുള്ള ആഹാരം, മാംസ്യഘടകങ്ങള്‍, മത്സ്യം, കുമ്പളങ്ങ. പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ ഇലക്കറികള്‍ എന്നിവ ചേര്‍ത്ത് ആഹാരം കഴിക്കണം. പൊതുവെ സാധാരണ സ്ത്രീകളില്‍ ചോറ് മാത്രം പ്രധാനമായി കഴിക്കുന്ന ഒരു രീതി കണ്ടു വരുന്നു. ചോറിന്റെ അളവ് കുറച്ചുള്ള ഭക്ഷണരീതി അവലംബിക്കേണ്ടതുണ്ട്.
നിയന്ത്രിച്ച് ഭക്ഷണം കഴിക്കുക. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഭക്ഷണനിഷേധമല്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്, സമയം ഗുണമേന്മ എന്നിവയില്‍ ശ്രദ്ധിക്കുകയും അവനവന്റെ ജീവിതരീതിക്ക് എത്രത്തോളം ആവശ്യമാണ് ഇവയെന്ന് നിജപ്പെടുത്തലുമാണ് ചെയ്യേണ്ടത്. ആസ്വാദ്യതയെ നാവിലെ രുചിക്കപ്പുറം ശരീരത്തിന്റെ സുഖം എന്ന ഒരു തലത്തിലേക്കുയര്‍ത്തുകയാണ് ചെയ്യേണ്ടത്. ഭക്ഷണത്തിന്റെ അളവ്, സമയം, കഴിക്കുന്ന രീതി എന്നിവയൊക്കെ ആരോ ഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഡോ.ഡി.ഷീല എം.ഡി (ആയുര്‍)
സൂപ്രണ്ട് -വൈദ്യരത്‌നം ആയുര്‍വേദ കോളേജ് ആശുപത്രി
ഒല്ലൂര്‍, തൃശ്ശൂര്‍