പുതുക്കിയ പരീക്ഷത്തീയതി

: എം.ബി.എ.ടി. 2 (റെഗുലർ, സപ്ലിമെന്ററി), ടി5 (റെഗുലർ) പരീക്ഷകളുടെ പുതുക്കിയ തീയതി വെബ്‌സൈറ്റിൽ.

ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം

: 2020-2021 വർഷത്തെ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിലേക്കു സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. വിശദാശംങ്ങളും അപേക്ഷയുടെ നിർദിഷ്ടമാതൃകയും സർവകലാശാല വെബ്‌സൈറ്റിൽ. താത്‌പര്യമുള്ള കോളേജുകൾ 22-നകം അപേക്ഷിക്കണം. വിലാസം- ദി ജോയിന്റ് ഡയറക്ടർ (അക്കാദമിക്സ്), എ.പി.ജെ.അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി, സി.ഇ.ടി. കാമ്പസ്, തിരുവനന്തപുരം 695016.

പ്രൊവിഷണൽ ലിസ്റ്റ്

: 2020-2021 അധ്യയനവർഷത്തെ പിഎച്ച്.ഡി. പ്രവേശനപ്പരീക്ഷ 15-ന് നടക്കും. യോഗ്യതയുള്ള വിദ്യാർഥികളുടെ പട്ടിക വെബ്‌സൈറ്റിൽ.