കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഈ മാസം 7-നും 8-നും നടത്താനിരുന്ന ഒന്നും മൂന്നും സെമസ്റ്റർ എം.എ. ഡിഗ്രി (റീ-അപ്പിയറൻസ്) തൃശ്ശൂർ പ്രാദേശിക കേന്ദ്രത്തിലെ സംസ്‌കൃതം സാഹിത്യം, പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ എം.എ. ഫിലോസഫി പരീക്ഷാ തീയതികളിൽ മാറ്റമുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിശദ വിവരങ്ങൾ www.ssus.ac.in ൽ ലഭ്യമാണ്.

പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മാറ്റിെവച്ച ഒന്നാം സെമസ്റ്റർ എം.എ. പി.എൻ.വൈ.എം. (10203) പരീക്ഷ വെള്ളിയാഴ്ച നടത്തും. തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി.എ. വി.ഡി. 134-ശ്രീശങ്കര ലൈഫ് ആൻഡ് ഫിലോസഫി പരീക്ഷ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം 1.30-ന് നടത്തും. വിശദ വിവരങ്ങൾ www.ssus.ac.in ൽ ലഭ്യമാണ്.