കണ്ണൂർ: ശ്രീശങ്കരാചാര്യ കംപ്യൂട്ടർ സെന്ററിൽ വിവിധ കോഴ്‌സുകളിലേക്ക്‌ പ്രവേശനം തുടങ്ങി. ജി.എസ്‌.ടി. പരിശീലനം കൂടി ഉൾപ്പെടുത്തിയുള്ള അക്കൗണ്ടിങ്‌ കോഴ്‌സുകളാണ്‌ പ്രത്യേകത. ഇന്ത്യൻ ആൻഡ്‌ ഫോറിൻ അക്കൗണ്ടിങ്‌. മൾട്ടിമീഡിയ ആൻഡ്‌ ആനിമേഷൻ, ഗ്രാഫിക്‌ ഡിസൈനിങ്‌, ഹാർഡ്‌വേർ എൻജിനീയറിങ്‌, ഓട്ടോകാഡ്‌, ഓഫീസ്‌ ഓട്ടോമേഷൻ, സി.സി.ടി.വി. ഇൻസ്റ്റലേഷൻ ആൻഡ്‌ മെയിന്റനൻസ്‌ തുടങ്ങിയവയാണ്‌ മറ്റ്‌ കോഴ്‌സുകൾ. എല്ലാ സെന്ററുകളെയും യോജിപ്പിക്കുന്നതും അയ്യായിരത്തോളം കമ്പനികൾ ഉൾപ്പെടുന്നതുമായ കേന്ദ്രീകൃത പ്ലേസ്‌മെന്റ്‌ ഡിവിഷൻ വഴി വിദ്യാർഥികൾക്ക്‌ ജോലി നേടാനുള്ള അവസരവും ഉണ്ട്‌. പ്രവേശനം ആഗ്രഹിക്കുന്നവർ തൊട്ടടുത്ത ശ്രീശങ്കരാചാര്യ സെന്ററുമായി ബന്ധപ്പെടണമെന്ന്‌ അധികൃതർ അറിയിച്ചു.