:അണ്ണാ സർവകലാശാല ചെന്നൈ, ജോലിചെയ്യുന്നവർക്കായി പാർട്ട്‌ ടൈം ബി.ഇ./ബി.ടെക്. കോഴ്‌സുകൾ നടത്തുന്നു. കോളേജ് ഓഫ് എൻജിനീയറിങ് ഗിണ്ടി കാമ്പസിൽ സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിലും മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാമ്പസിൽ മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിലുമാണ് പ്രവേശനം.

മൂന്നരവർഷം ദൈർഘ്യമുള്ള കോഴ്‌സിന് ഏഴ് സെമസ്റ്റർ ഉണ്ടാകും. അംഗീകൃത ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. അപേക്ഷാ രജിസ്‌ട്രേഷൻ അവസാന തീയതിക്ക് കുറഞ്ഞത് രണ്ടുവർഷം മുമ്പെങ്കിലും ബാധകമായ കോഴ്‌സ് ജയിക്കണം. പ്രവേശനം തേടുന്ന സ്ഥാപനത്തിൽനിന്ന്‌ 120 കിലോമീറ്ററിനുള്ളിലായിരിക്കണം ജോലി.

ഡിപ്ലോമയ്ക്കുശേഷം രജിസ്‌ട്രേഡ് ഫേം/കമ്പനി/ഇൻഡസ്ട്രി/വിദ്യാഭ്യാസ സ്ഥാപനം/സർക്കാർ സ്ഥാപനം/സ്വയംഭരണ സ്ഥാപനം തുടങ്ങിയവയിലൊന്നിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധിയില്ല. അവസാന തീയതി നവംബർ 30. വിവരങ്ങൾക്ക് https://www.aukdc.edu.in/