മുംബൈ സർവകലാശാല പിഎച്ച്.ഡി./ എം.ഫിൽ പ്രവേശനത്തിനായുള്ള എൻട്രൻസ് ടെസ്റ്റ് (പി.ഇ.ടി.) ഡിസംബർ 23-ന് നടത്തും. സയൻസ് ആൻഡ് ടെക്നോളജി, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ്, ഇന്റർ-ഡിസിപ്ലിനറി സ്റ്റഡീസ് എന്നീ ഫാക്കൽറ്റികളിലായി 78 വിഷയങ്ങളിൽ പ്രോഗ്രാമുകൾ ഉണ്ട്.

വിഷയങ്ങളും യോഗ്യതയും http://mu.ac.in എന്ന സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി ഈ സൈറ്റിൽ നവംബർ 23 രാത്രി 12 മണിവരെ നൽകാം.