കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് (ടൈപ്പിസ്റ്റ്) തസ്തികയിൽ ഒരു ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കളാഴ്ച്ച രാവിലെ 11.00 ന് സർവകലാശാല ആസ്ഥാനത്ത് നടത്തും.

സംസ്‌കൃത സർവകലാശാലയ്ക്ക് പുസ്തകങ്ങൾ കൈമാറി

കാലടി : ദൈനിക് ഭാസ്‌കർ ഹിന്ദി ദിനപ്പത്രം സമാഹരിച്ച ഹിന്ദി പുസ്തകങ്ങളുടെ ശേഖരം സംസ്‌കൃത സർവകലാശാലയ്ക്ക് കൈമാറി. പ്രളയത്തിൽ സർവകലാശാല ഹിന്ദി ലൈബ്രറിക്ക് ഉണ്ടായ നഷ്ടങ്ങളെക്കുറിച്ച് വകുപ്പ് അധ്യക്ഷ ശാന്തി നായർ ദൈനിക് ഭാസ്‌കർ ഹിന്ദി ദിനപ്പത്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് പുസ്തകം സമാഹരിച്ച് നൽകിയത്. പത്രത്തിന്റെ പ്രതിനിധി ഹേമരാജ് മഹതോ വൈസ് ചാൻസലർ ധർമരാജ് അടാട്ടിന് കൈമാറി. പ്രോ വൈസ് ചാൻസലർ കെ.എസ്. രവികുമാർ, ശാന്തി നായർ, സിൻഡിക്കേറ്റ് അംഗം വി.ജി. ഗോപാലകൃഷ്ണൻ, പി. രവി, അധ്യാപകർ, ഗവേഷകർ എന്നിവർ പങ്കെടുത്തു.

പാലിഭാഷയും സാഹിത്യവും ദശദിന ശില്പശാല

കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ഫിലോസഫി, വേദാന്തം, ന്യായം, സംസ്‌കൃത സാഹിത്യം, വ്യാകരണം വിഭാഗങ്ങങ്ങൾ ചേർന്ന് പത്ത് ദിവസത്തെ ശിൽപ്പശാല നടത്തും. ജനുവരി 10 മുതൽ 20 വരെയാണിത്. പഠിതാക്കളാകാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേരുനൽകേണ്ടതാണ്. ഓൺലൈൻ രജിസ്‌ട്രേഷനും മറ്റ് വിശദവിവരങ്ങൾക്കും www.paaliyaanam.blogspot.com .