പ്രളയത്തിൽ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും നഷ്‌ടപ്പെട്ട വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കാൻ 24-ന് സർവകലാശാലാ ആസ്ഥാനത്ത്‌ അദാലത്ത് നടത്തും. അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ, പ്രിൻസിപ്പൽ/തൊഴിൽദാതാവിൽനിന്നുള്ള കത്ത്, നിർദിഷ്‌ട മാതൃകയിലുള്ള സത്യവാങ്മൂലം, കേടുവന്നതോ നശിച്ചതോ ആയ സർട്ടിഫിക്കറ്റ്/മാർക്ക് ലിസ്റ്റ് ഉണ്ടെങ്കിൽ ആയത് എന്നിവയുമായി പത്തുമണിക്ക് നേരിട്ട് ഹാജരാകണം.

വിവരങ്ങൾക്ക്: ’www.kuhs.ac.in’

ടൈം ടേബിൾ

ഒക്ടോബർ 15-നും 16-നും നടത്തുന്ന ഒന്നാംവർഷ ബി.എസ്‌സി. എം.ആർ.ടി. ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.