പനങ്ങാട് (കൊച്ചി): കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ബി.എഫ്.എസ്‌സി. ബിരുദ കോഴ്‌സിൽ ഒഴിവുള്ള 15 സീറ്റുകളിലേക്ക് ഒൻപതിന് സ്പോട്ട് അഡ്മിഷൻ നടത്തും. സംസ്ഥാന സർക്കാർ നടത്തിയ കെ.ഇ.എ.എം. / ഐ.സി.എ.ആർ. പ്രവേശന പരീക്ഷാ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സ്റ്റേറ്റ് മെറിറ്റ് - 08, ഐ.സി.എ.ആർ. ക്വാട്ട - 04, മത്സ്യത്തൊഴിലാളികളുടെ മക്കൾ - 03 എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഐ.സി.എ.ആർ., സംവരണ വിഭാഗങ്ങളിൽ അപേക്ഷകരില്ലെങ്കിൽ സ്റ്റേറ്റ് മെറിറ്റിൽനിന്ന് അഡ്മിഷൻ നൽകുന്നതാണ്. രാവിലെ 11 മണിക്കാണ് സ്‌പോട്ട് അഡ്മിഷൻ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 9.30-ന് പനങ്ങാട്ടുള്ള കുഫോസ് ആസ്ഥാനത്ത് എത്തി രജിസ്‌ട്രേഷൻ നടത്തണം. കാൻഡിഡേറ്റ് ഡേറ്റ ഷീറ്റ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, സംവരണം ബാധകമാണെങ്കിൽ അതു തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 - 2701085 / 2703782.