കൊല്ലം, തൃശ്ശൂർ, കണ്ണൂർ ക്ലസ്റ്ററുകളിൽ നടന്ന പിഎച്ച്.ഡി. ഈവൻ സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലങ്ങൾ വിദ്യാർഥി ലോഗിനിൽ ലഭിക്കും.

ബി.ടെക് പുനർമൂല്യ നിർണയഫലം

ബി.ടെക് ഒന്ന്, രണ്ട് (2015 സ്‌കീം) മൂന്ന്, ആറ് സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലങ്ങൾ വിദ്യാർഥികളുടെയും കോളേജുകളുടെയും ലോഗിനുകളിൽ ലഭിക്കും. കോവിഡ് മൂലം 20 ശതമാനം ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം ഇനിയും പൂർത്തിയാകാനുണ്ട്. ഇത് ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും. യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐ.ഡി.യിൽ മൂല്യനിർണയഫലം വിദ്യാർഥികളെ അറിയിക്കും.