ബി.ആർക്ക് ആറ്, എട്ട് സെമസ്റ്ററുകളുടെ റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. റഗുലർ വിദ്യാർഥികൾക്ക് രണ്ടേകാൽ മണിക്കൂറും സപ്ലിമെന്ററി വിദ്യാർഥികൾക്ക് 3 മണിക്കൂറുമാണ് പരീക്ഷയുടെ ദൈർഘ്യം. കൂടുതൽ വിവരങ്ങൾക്ക് www.ktu.edu.in സന്ദർശിക്കുക.

എം.സി.എ., എം.ടെക് പരീക്ഷാഫലം

എം.സി.എ., എം.സി.എ. ഇന്റഗ്രേറ്റഡ് അഞ്ചാം സെമസ്റ്ററുകളുടെ റെഗുലർ, സപ്ലിമെന്ററി പരീക്ഷാഫലങ്ങളും തിരുവനന്തപുരം ക്ലസ്റ്റർ നടത്തിയ എം.ടെക്. മൂന്നാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെയും അഞ്ചാം സെമസ്റ്റർ (പാർട്ട് ടൈം) റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെയും ഫലങ്ങൾ പ്രസിദ്ധീകരിച്ചു. വിശദമായ ഫലങ്ങൾ വിദ്യാർഥി, കോളേജ് ലോഗിൻ എന്നിവയിൽ ലഭ്യമാണ്. പോർട്ടൽ വഴി ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 31.