ബി.ടെക്.(പാർട്ട് ടൈം) സെമസ്റ്റർ 4, 6, 8 സപ്ലിമെന്ററി പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസിന്റെ പകർപ്പിനായി 27 വരെ അപേക്ഷിക്കാം. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ മാർച്ച് 9 വരെ സ്വീകരിക്കും. ഉത്തരക്കടലാസിന്റെ പകർപ്പിനുള്ള ഫീസ് 500 രൂപയും പുനർമൂല്യനിർണയത്തിനുള്ള ഫീസ് 600 രൂപയുമാണ്.

എം.ടെക്. ഫലം

തിരുവനന്തപുരം, കാലിക്കറ്റ്‌ ക്ലസ്റ്ററുകൾ നടത്തിയ എം.ടെക്. സെമസ്റ്റർ 1, 2 സപ്ലിമെന്ററി പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.