തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഏഴാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ വെബ്‌സൈറ്റിലും വിദ്യാർഥികളുടെയും കോളേജുകളുടെയും ലോഗിനിലും ലഭിക്കും. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകളും ഉത്തരക്കടലാസിന്റെ പകർപ്പുകൾ ലഭിക്കാനുള്ള അപേക്ഷകളും, നിശ്ചിത ഫീസിനോടൊപ്പം ഓൺലൈൻ ആയി നേരിട്ടോ കോളേജുകൾ മുഖാന്തരമോ ജൂലായ് രണ്ടുവരെ നൽകാം. ഉത്തരക്കടലാസിന്റെ പകർപ്പുകൾക്കുള്ള ഫീസ് 500 രൂപയും പുനർമൂല്യനിർണയത്തിനുള്ള ഫീസ് 600 രൂപയുമാണ്.