ജൂലായ് 18 ന് നടത്താനിരുന്ന പിഎച്ച്.ഡി. പ്രവേശന പരീക്ഷ ശനി, ഞായർ ദിവസങ്ങളിൽ നിലനിൽക്കുന്ന ലോക് ഡൗൺ കാരണം ജൂലായ് 27 ലേക്ക് മാറ്റി. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് ഹാൾ ടിക്കറ്റുകൾ അവരുടെ ലോഗിനിൽ ഉടൻ ലഭ്യമാക്കും.

ബി.ആർക്ക് രജിസ്‌ട്രേഷൻ

ബി.ആർക്ക് വിദ്യാർഥികൾക്ക് എട്ടാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷയ്ക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷനുള്ള അവസാന തീയതി ജൂലായ് 17 ആണ്.