ഗതാഗത സംസ്‌കാരം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും ട്രാഫിക് സംബന്ധമായിട്ടുള്ള വിദ്യാഭ്യാസം വേണ്ടത്ര രീതിയില്‍ ജനങ്ങളില്‍ എത്തുന്നില്ലെന്നും തിരൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍  അനസ് മുഹമ്മദ്.  മലയാളസര്‍വകലാശാല എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന റോഡുസുരക്ഷ വാരാചരണപ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ വി. സ്റ്റാലിന്റെ അദ്ധ്യക്ഷനായി.