യുക്തിപൂര്‍വ്വമായ സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായി വിമര്‍ശനാത്മകമായ സിദ്ധാന്തം ആവശ്യമാണെന്ന്  മദ്രാസ് സര്‍വകലാശാല മാധ്യമപഠന വകുപ്പ് തലവന്‍ പ്രൊഫ.ജി. രവീന്ദ്രന്‍  പറഞ്ഞു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല മാധ്യമപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ''മാധ്യമങ്ങളും സാംസ്‌കാരിക വൈവിധ്യവും'' എന്ന ത്രിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്യൂഡല്‍വ്യവസ്ഥിതിയില്‍ നിന്നുകൊണ്ട് ജാതിവിവേചനത്തെ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാണ് നമ്മുടേതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സവര്‍ണ്ണ ഹിന്ദു പുരുഷമേധാവിത്വം നൂസ് റൂമിലെ അധികാരം കൈയ്യാളുന്നതെന്ന് മാതൃഭൂമി ന്യൂസ് ന്യൂസ് എഡിറ്റര്‍ എം.എസ്. ശ്രീകല  മുഖ്യപ്രഭാഷണം നടത്തികൊണ്ട് പറഞ്ഞു. സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ.ടി. അനിതകുമാരി അദ്ധ്യക്ഷയായി. ഡോ.എസ്.ആര്‍. സഞ്ജീവിന്റെ നേതൃത്വത്തില്‍ വിപിന്‍ചന്ദ്, എസ്.ആര്‍. ശരത് , എം.ആര്‍. ഡോ.രാജേഷ്,യദുനന്ദന്‍, കെ.ദിനു, കെ.സുബിത എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
 
ഓണ്‍ലൈന്‍ ടാഗ്ഡ് കോര്‍പ്പസ് ശില്‍പശാല തുടങ്ങി
 
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഭാഷാശാസ്ത്രവകുപ്പ്  തിരുവനന്തപുരം ഐസി ഫോസുമായി സഹകരിച്ച് നടത്തുന്ന ത്രിദിന ഓണ്‍ലൈന്‍ പോസ് ടാഗ്‌സ് കോര്‍പ്പസ് ശില്പശാലയ്ക്ക് തുടക്കമായി. മലയാളസര്‍വകലാശാലയുടെയും ഐസി ഫോസിന്റെയും  സംയുക്ത സംരംഭമാണ് ഓണ്‍ലൈന്‍ ടാഗ്ഡ് കോര്‍പ്പസ് നിര്‍മ്മാണത്തിന് മുന്നോടിയായി ഭാഷാശാസ്ത്ര ഗവേഷകരും വിദ്യാര്‍ത്ഥികളുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.  ഐസി ഫോസിലെ കമ്പ്യൂട്ടര്‍ വിദഗ്ദരായ സീമ, രേഷ്മ എന്നിവരാണ് ശില്പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്. ഉദ്ഘാടന ചടങ്ങില്‍ അക്കാദമിക് ഡീന്‍ പ്രൊഫ. എം. ശ്രീനാഥന്‍, ഭാഷാശാസ്ത്ര വകുപ്പ് മേധാവി ഡോ. സി. സെയ്തലവി, ഡോ. എം. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.